Mathrubhumi

മുരളിയുടെ കോണ്‍ഗ്രസ് പ്രവേശനം തടയാനാകില്ല: കരുണാകരന്‍

Posted on: 07 Nov 2009


തിരുവനന്തപുരം: കെ. മുരളീധരന്റെ കോണ്‍ഗ്രസിലേക്കുള്ള വരവ് തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് കെ.കരുണാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ആര്‍ ശങ്കര്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇത് പറഞ്ഞത്. കേന്ദ്രമന്ത്രി കൂടിയായ മുല്ലപ്പള്ളി രമാചന്ദ്രന്‍ നല്ല കോണ്‍ഗ്രസുകാരനാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മലബാറില്‍ ഒരു ചടങ്ങില്‍ വെച്ച് മുരളീധരനെ തിരിച്ചെടുക്കണമെന്ന് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page