Mathrubhumi

മൂന്നിടങ്ങളില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കി

Posted on: 07 Nov 2009



കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം മണ്ഡലത്തില്‍ രണ്ടിടത്തും ആലപ്പുഴയില്‍ ഒരു ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി. എറണാകുളം നോര്‍ത്തിലെ സെന്റ് ആന്റണീസ് സ്‌കൂള്‍, വടുതല സെന്റ്.ജോര്‍ജ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് ആരംഭിച്ച ഉടന്‍ യന്ത്രം കേടായത്. പിന്നീട് പുതിയ യന്ത്രം സ്ഥാപിച്ച ശേഷമാണ് ഇവിടെ വോട്ടെടുപ്പ് നടത്തിയത്.

ആലപ്പുഴയിലെ ലിയോ തേര്‍ട്ടീന്ത് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വോട്ടിംഗ് യന്ത്രം കേടായതിനെത്തുടര്‍ന്ന് വോട്ടെടുപ്പ് മുക്കാല്‍ മണിക്കൂറോളം വൈകി.
Pathravarthakal

News in this Section