Mathrubhumi

ബംഗാളില്‍ മാവോവാദികള്‍ മൂന്നു പേരെ വധിച്ചു

Posted on: 07 Nov 2009



കോല്‍ക്കത്ത: മിഡ്‌നാപ്പൂര്‍ ജില്ലിയില്‍ മാവോവാദികള്‍ മൂന്നു ഗ്രാമീണരെ വെടിവെച്ചു കൊന്നു. ബിന്‍പ്പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കുശ്‌ബോന്‍ വനപ്രദേശത്തു നിന്നാണ് മൃതദേഹങ്ങള്‍ കണ്ടുകിട്ടിയത്. മാവോവാദികള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന ജനപ്രതിരോധ സംഘത്തിലെ പ്രവര്‍ത്തകരാണ് മരിച്ച മൂന്നു പേരും.

മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ മിഡ്‌നാപ്പൂര്‍ സന്ദര്‍ശിക്കുന്നതിന് തൊട്ടു മുമ്പാണ് ഇവിടെ മാവോവാദി ആക്രമണമുണ്ടായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മിഡ്‌നാപുരില്‍ ബുദ്ധദേവിനെതിരെ കുഴിബോംബ് ആക്രമണം ഉണ്ടായിരുന്നു. സ്വകാര്യ ഉരുക്കു നിര്‍മാണ ശാല സന്ദര്‍ശിച്ച് മടങ്ങവെയായിരുന്നു ആക്രമണം.
Pathravarthakal

News in this Section