Mathrubhumi

കേന്ദ്രസേന: മുഖ്യമന്ത്രിക്ക് തിര.കമ്മീഷന്റെ മറുപടി

Posted on: 06 Nov 2009



ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ വിന്യസിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. കേന്ദ്ര സേന ബാരക്കിലല്ല മറിച്ച് പോളിങ് ബൂത്തുകള്‍ക്ക് കാവല്‍ നില്‍ക്കുക തന്നെ ചെയ്യുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള പുറത്തിറക്കിയ പത്രക്കുറുപ്പില്‍ വ്യക്തമാക്കുന്നു.

സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പിനായി കമ്മീഷന്റെ നിര്‍ദേശപ്രകാരം കേന്ദ്രസേന പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നത് ആദ്യമായിട്ടല്ല. പതിവ് നടപടിക്രമങ്ങളുടെ ഭാഗം തന്നെയാണ്. ഓരോ സ്ഥലത്തെയും സ്ഥിതിഗതി വിലയിരുത്തിയും നിരീക്ഷകരുടെ അഭിപ്രായം മാനിച്ചുമാണ് സേനാ വിന്യാസം ക്രമീകരിക്കുന്നത്. എവിടെയൊക്കെ സേനയെ വിന്യസിക്കണമെന്നതിനുള്ള അധികാരവും കമ്മീഷന് തന്നെയായിരിക്കുമെന്ന് പത്രക്കുറുപ്പില്‍ വ്യക്തമാക്കുന്നു.
Pathravarthakal

News in this Section