Mathrubhumi

പത്രപ്രവര്‍ത്തകന്‍ പ്രദീപ് ഷിന്‍ഡെ അന്തരിച്ചു

Posted on: 06 Nov 2009



മുംബൈ: പ്രശസ്ത പത്രപ്രവര്‍ത്തകനും മാതൃഭൂമി മുംബൈ ബ്യൂറോയുടെ മേധാവിയുമായ പ്രദീപ് ഷിന്‍ഡെ (57) അന്തരിച്ചു. നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെ 7.15ന് അന്ധേരി വെസ്റ്റിലുള്ള മുംബൈ ബ്രഹ്മകുമാരീസ് ആസ്​പത്രിയില്‍ വച്ചായിരുന്നു അന്ത്യം.

മൂന്ന് പതിറ്റാണ്ടായി പത്രപ്രവര്‍ത്തനരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ഷിന്‍ഡെ ക്രൈം റിപ്പോര്‍ട്ടിങ്ങിലാണ് ഏറെ പേരെടുത്തത്. മുംബൈ അധോലോകത്തെ കുറിച്ച് ഷിന്‍ഡെ തയ്യാറാക്കിയ പരമ്പരകള്‍ ഏറെ ശ്രദ്ധേയങ്ങളായിരുന്നു.

ഇന്ത്യന്‍ എക്‌സ്​പ്രസിലാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. പിന്നീട് ഡെയ്‌ലി, സണ്‍ഡെ മെയില്‍, ഫ്രീ പ്രസ് ജേണല്‍, ഗുണ ഡോട്ട് കോം എന്നിവയില്‍ പ്രവര്‍ത്തിച്ച ഷിന്‍ഡെ മിഡ്‌ഡേയുടെ സിറ്റി എഡിറ്ററായും സേവനമനുഷ്ഠിച്ചു.

2002 മുതല്‍ മാതൃഭൂമിയുടെ മുംബൈ ബ്യൂറോ ചീഫായി പ്രവര്‍ത്തിക്കുന്നു. മുംബൈ പ്രസ് ക്ലബിന്റെ ഭരണസമിതിയംഗവുമാണ്.

പ്രശസ്ത എഴുത്തുകാരിയായ അഞ്ജു മഖിജയാണ് ഭാര്യ. മകള്‍: അനുഷ്‌ക.


Pathravarthakal

News in this Section