Mathrubhumi

ഓഹരി വിപണി ഇന്നും നേട്ടത്തില്‍ ക്ലോസ് ചെയ്തു

Posted on: 06 Nov 2009



മുംബൈ : തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 94.38 പോയിന്റും നിഫ്റ്റി 30.60 ഉം പോയിന്റ് ഉയര്‍ന്നാണ് വ്യാപാരം അവസാനിച്ചത്

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയും വിദേശ ഫണ്ടുകള്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും ഓഹരികള്‍ വാങ്ങാന്‍ മുന്നിട്ടിറങ്ങിയതുമാണ് വിപണിക്ക് നേട്ടമായത്. രാവിലെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 200 പോയിന്റോളം ഉയര്‍ന്നിരുന്നു.

സുസ്ലോണ്‍ എനര്‍ജി, ടൊറന്റ് പവര്‍, യെസ് ബാങ്ക്, റാന്‍ബാക്‌സി ലാബ്‌സ്, റിലയന്‍സ് ഇന്‍ഫ്രാ, ജെ.പി അസോസിയേറ്റ്‌സ് തുടങ്ങി പ്രധാന ഓഹരികളെല്ലാ മുന്നേറിയപ്പോള്‍ എച്ച്.യു.എല്‍, ഐഡിയ സെലുല്ലാര്‍. ടാറ്റ പവര്‍ തുടങ്ങിയവ ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 16158.28 ലും നിഫ്റ്റി 4796.15 ലുമാണ് ഇന്ന് ക്ലോസ് ചെയ്തത്

ഓഹരി വിലകള്‍ തത്സമയം
Pathravarthakal

News in this Section