Mathrubhumi

അമേരിക്കന്‍ സേനാകേന്ദ്രത്തില്‍ വെടിവെപ്പ്: 12 മരണം

Posted on: 06 Nov 2009


ഡോ. കൃഷ്ണകിഷോര്‍



Watch Video

More Photos


വാഷിങ്ടണ്‍: ടെക്‌സാസിലുള്ള അമേരിക്കന്‍ കരസേനാ കേന്ദ്രത്തില്‍ സൈനിക ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെപ്പില്‍ 12 പേര്‍ മരിച്ചു. നിദാല്‍ മാലിക് ഹസ്സന്‍ എന്നയാളാണ് വെടിവച്ചത്. പോലീസ് വെടിവെപ്പില്‍ പരിക്കേറ്റ ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്.വെടിവെപ്പിനെ തുടര്‍ന്ന് പരിഭ്രാന്തരായി ആളുകള്‍ ഓടിയതിനെ തുടര്‍ന്നുണ്ടായ ബഹളത്തില്‍ 31 പേര്‍ക്ക് പരിക്കേറ്റു. ടെക്‌സാസിലെ ഫോര്‍ട്ഹുഡ് സൈനികകേന്ദ്രത്തിലാണ് വെടിവെപ്പുണ്ടായത്.

സൈനികരുടെ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടിരുന്ന മാലിക് നിദാല്‍ ഇറാഖില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്നു. രണ്ട് തോക്കുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ ആക്രമിച്ചതെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു. എന്നാല്‍, ആക്രമണത്തിന്റെ ഉദ്ദേശ്യം വ്യക്തമായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ ഡ്യൂട്ടിക്ക് പോകുംമുന്‍പ് സൈനികര്‍ ശാരീരിക പരിശോധന നടത്തുന്ന കേന്ദ്രത്തില്‍ വച്ചാണ് വെടിവെപ്പ് നടന്നത്.

ഏകദേശം 40,000 സൈനികരുള്ള ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ക്യാബുകളില്‍ ഒന്നാണ്.

ആക്രമണത്തെ യു.എസ്. പ്രസിഡന്റ് ബരാക്ക് ഒബാമ അപലപിച്ചു. വിദേശരാജ്യത്തിന് പുറമെ സ്വന്തം മണ്ണില്‍ വച്ചു്, അതും ഒരു സൈനിക ക്യാബില്‍ വച്ച് അമേരിക്കന്‍ സൈനിവര്‍ കൊല്ലപ്പെടുന്നത് അതീവ ദയനീയമായ ഒരു കാര്യമാണ്-ഒബാമ പറഞ്ഞു.





Pathravarthakal

News in this Section