Mathrubhumi

കെ. സുധാകരനെ ചീഫ് ഇലക്ഷന്‍ ഏജന്റ് സ്ഥാനത്ത് നിന്ന് നീക്കി

Posted on: 05 Nov 2009



കണ്ണൂര്‍; കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എ.പി അബ്ദുള്ളക്കുട്ടിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എം.പിയെ നീക്കി. തിരഞ്ഞെടുപ്പ് കമ്മീഷനാണ് സുധാകരനെ നീക്കാന്‍ നിര്‍ദേശം നല്‍കിയത്. പ്രത്യേക സുരക്ഷ നല്‍കിയിട്ടുള്ള വ്യക്തിയും എം.പിയുമായതിനാല്‍ സുധാകരന് ചീഫ് ഇലക്ഷന്‍ ഏജന്റാക്കാനാകില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

സുധാകരനെതിരെ എല്‍.ഡി.എഫ് ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ സുധാകരന് പകരം ചീഫ് ഏജന്റായി നിയോഗിച്ചു
Pathravarthakal

News in this Section