Mathrubhumi

കശ്മീരില്‍ പ്രീപെയ്ഡ് മൊബൈല്‍ നിരോധനം തുടരും

Posted on: 05 Nov 2009



ജമ്മു: ജമ്മു കശ്മീരില്‍ പ്രീപെയ്ഡ് മൊബൈല്‍ കണക്ഷന് ഏര്‍പ്പെടുത്തിയ നിരോധനം തുടരുമെന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം പറഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നവംബര്‍ ഒന്നുമുതല്‍ പ്രീപെയ്ഡ് കണക്ഷന്‍ അനുവദിക്കുന്നതില്‍ നിന്നും എല്ലാ മൊബൈല്‍ കമ്പനികളേയും ആഭ്യന്തര മന്ത്രാലയം വിലക്കിയത്.

നവംബര്‍ ഒന്നിന് ശേഷം പ്രീപെയ്ഡ് സിം കാര്‍ഡുകളില്‍ റീച്ചാര്‍ജ് സൗകര്യവും ലഭിക്കില്ല. ഏകദേശം 38 ലക്ഷം ഉപഭോക്താക്കളെ ഈ തീരുമാനം ബാധിച്ചിട്ടുണ്ട്.
Pathravarthakal

News in this Section