Mathrubhumi

ഓഹരി വിപണിയില്‍ നേട്ടം

Posted on: 05 Nov 2009



മുംബൈ : ഇന്ത്യന്‍ ഓഹരി വിപണി രണ്ടാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. ലാഭത്തിലുളള പൊതുമേഖലാ സ്ഥാപനങ്ങളുടെ പത്തു ശതമാനം ഓഹരികള്‍ വിറ്റഴിക്കാനുളള തീരുമാനമാണ് ഓഹരി വിപണിക്കു കരുത്തായത്.

താഴ്ന്ന നിലയില്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് 151.77 ഉം നിഫ്റ്റി 54.75 പോയിന്റും നേട്ടം രേഖപ്പെടുത്തി.

15,926.13 പോയിന്റില്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് 16,092.38 എന്ന നിലയിലേക്ക് ഉയര്‍ന്നതിനു ശേഷം 16,063.90 പോയന്റില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 4765.55 എന്ന നിലയിലാണ് കളോസ് ചെയ്തത്. ഒരവസരത്തില്‍ നിഫ്റ്റി 4776.35 പോയിന്റിലേക്ക് ഉയര്‍ന്നിരുന്നു.
Pathravarthakal

News in this Section