Mathrubhumi

മന്ത്രിമാര്‍ അരീക്കോട്ട്‌

Posted on: 05 Nov 2009


അരീക്കോട്ട്: മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, കെ.പി രാജേന്ദ്രന്‍, എം.എ ബേബി എന്നിവര്‍ വ്യാഴാഴ്ച രാവിലെ തോണി മറിഞ്ഞ് അപകടമുണ്ടായ അരീക്കോട്ടെ മൂര്‍ക്കനാട് കടവ് സന്ദര്‍ശിച്ചു. മരിച്ച കുട്ടികളുടെ വീടുകളിലും മന്ത്രിമാര്‍ സന്ദര്‍ശനം നടത്തി. മന്ത്രിമാരായ കടന്നപ്പള്ളി രാചമചന്ദ്രന്‍, എളമരം കരീം, പി.കെ ശ്രീമതി എന്നിവരും അരീക്കോട്ടെത്തുന്നുണ്ട്.

സ്‌കൂള്‍ കുട്ടികള്‍ പതിവായി തോണിയാത്ര നടത്തുന്ന കടവുകളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ നഷ്ടപരിഹാര തുകയെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും മന്ത്രിസഭ കൂടി പിന്നീട് അറിയിക്കുമെന്നും കോടിയേരി അറിയിച്ചു.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page