Mathrubhumi

തോണി അപകടം: കുട്ടികളുടെ മൃതദേഹം കബറടക്കി

Posted on: 05 Nov 2009


Watch Video


അരീക്കോട്; മലപ്പുറം ജില്ലയിലെ അരീക്കോട് തോണി മറിഞ്ഞുണ്ടായ ദുരന്തത്തില്‍ മരിച്ച കുട്ടികളില്‍ ആറ് പേരുടെ മൃതദേഹങ്ങള്‍ കബറടക്കി. വന്‍ ജനാവലിയാണ് ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുത്തത്. തൗഫീഖ്, ഷെമീം, സിറാജുദ്ദീന്‍, സുഹൈല്‍, ഷിഹാബുദീന്‍, മുഷ്ഫിഖ് എന്നിവരുടെ മൃതദേഹങ്ങളാണ് ഉച്ചയ്ക്ക് മുമ്പായി ഖബറടക്കിയത്. ഉച്ചയ്ക്ക് ശേഷം ബന്ധുക്കളായ ഷാഹിദലി, ത്വയ്യിബ എന്നിവരുടെ മൃതദേഹവും ഖബറടക്കും.

പോസ്റ്റുമാര്‍ട്ടവും പൊതുദര്‍ശനവും ഒഴിവാക്കിയിരുന്നു. മരണമടഞ്ഞ തുയ്യിബ എന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ വിദേശത്തായതിനാല്‍ അദ്ദേഹം എത്തിയ ശേഷമായിരിക്കും ഖബറടക്കം. ദുരന്തത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിച്ചിരുന്നു. പരീക്ഷകളും മാറ്റിവെച്ചു. സംഭവത്തെക്കുറിച്ച് ആര്‍.ഡി.ഒ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഉച്ചയോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മുഖ്യമന്ത്രി മലപ്പുറം കളക്ടറോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബുധനാഴ്ച വൈകീട്ട് 4.45നായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സുബുലുസലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ
പ്ലസ്‌വണ്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ കിഴിശ്ശേരി സ്വദേശി മുഹമ്മദ് മുഷ്ഫിഖ് (16), കൊഴക്കോട്ടൂര്‍ അലി മുസ്‌ലിയാരുടെ മകള്‍ ത്വയ്യിബ (16), പാലപ്പറ്റ ആമക്കണ്ടത്തില്‍ എളയേടത്ത് അബ്ദുള്‍ കരീമിന്റെ മകന്‍ തൗഫീഖ് (16), ഇരുവേറ്റി കപ്പച്ചാലി കെ.സി. കുഞ്ഞിമുഹമ്മദിന്റെ മകന്‍ ഷമീം (16), കൊഴക്കോട്ടൂര്‍ മങ്ങാട്ടുപറമ്പ് ഷൗക്കത്തലിയുടെ മകന്‍ ഷാഹിദലി (16), രണ്ടാം വര്‍ഷ സയന്‍സ് വിദ്യാര്‍ഥി വെള്ളേരി മുഹമ്മദിന്റെ മകന്‍ ഷിഹാബുദീന്‍ വെള്ളേരി (17), രണ്ടാംവര്‍ഷ കൊമേഴ്‌സ് വിദ്യാര്‍ഥികളായ കുനിയില്‍ കൊടവണ്ണാട്ടില്‍ ബീരാന്‍കുട്ടിയുടെ മകന്‍ സിറാജുദ്ദീന്‍ (17), ഉഗ്രപുരം സ്വദേശി ടി. അബൂബക്കറിന്റെ മകന്‍ സുഹൈല്‍ (17) എന്നിവരാണ് മരിച്ചത്.

Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page