Mathrubhumi

വനിതാ ബോക്‌സിങ് താരം ആത്മഹത്യ ചെയ്തു

Posted on: 04 Nov 2009




ഹൈദരബാദ്: ഹൈദരബാദിലെ ലാല്‍ ബഹദൂര്‍ സ്‌റ്റേഡിയത്തില്‍ വനിതാ ബോക്‌സിങ് താരത്തെ മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. 19 കാരിയായ എസ് അമരാവതിയാണ് മരിച്ചത്. ബോക്‌സിങ് ക്യാമ്പില്‍ പരിശീലനം നേടിവരുന്നതിനിടെയാണ് ആത്മഹത്യ.

അമരാവതിയുടെ സഹോദരന്‍ കഴിഞ്ഞ ദിവസം ക്യാമ്പിലെത്തി പരിശീലനകനോട് കടുത്ത ഭാഷയില്‍ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. ഇതാണോ ആത്മഹത്യയ്ക്ക് കാരണമെന്നും സംശയിക്കുന്നു.

പലതവണ ദേശീയ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടുള്ള അമരാവതി മികച്ച ഭാവിയുള്ള ബോക്‌സറായിരുന്നുവെന്ന് ക്യാമ്പിലുള്ളവര്‍ പറഞ്ഞു.
Pathravarthakal

News in this Section