ഡിഫന്‍സ് കോളജ് ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടു
Posted on: 04 Nov 2009
വാഷിങ്ടണ്‍: ന്യൂഡല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളജ് ആക്രമിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. ഇന്ത്യയിലും ഡെന്മാര്‍ക്കിലുമായി ആക്രമണം നടത്താന്‍ പദ്ധതി തയാറാക്കിയ ചിക്കാഗോയിലുള്ള രണ്ട് പാക് വംശജരായ അമേരിക്കക്കാരെ അന്വേഷണ സംഘം പിടികൂടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.
തഹവുര ഹുസൈന്‍ റാണ, ഡേവിഡ് കോളിമാന്‍ ഹെഡ്‌ലി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ തമ്മിലുള്ള സംഭാഷണങ്ങളുടെ ടേപ്പും ഇമെയില്‍ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ ചിക്കാഗോ കോടതിയില്‍ ഹാജരാക്കി. ഹുസൈന്‍ റാണയാണ് ഡല്‍ഹിയില്‍ ആക്രമണത്തിന് പദ്ധതി തയാറാക്കിയത്.
ഡെന്മാര്‍ക്കിലെ ജെലാന്‍ഡ്‌സ് പോസ്റ്റണ്‍ പത്രത്തിന്റെ ഓഫീസ് ആക്രമിക്കാനായിരുന്നു ഹെഡ്‌ലിയുടെ പദ്ധതി. ആക്രമണ പദ്ധതിക്ക് പിന്നില്‍ ലഷ്‌കര്‍ ഭീകരനായ ഇല്യായസ് കാശ്മീരി എന്നൊരാള്‍ക്കും ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.