Mathrubhumi

മുഖ്യമന്ത്രിയുടെ പ്രസ്താവന ജനാധിപത്യവിരുദ്ധം: മുല്ലപ്പള്ളി

Posted on: 04 Nov 2009



കാസര്‍ക്കോട്: തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചുളള മുഖ്യമന്ത്രിയുടെ പ്രസ്താവന ജനാധിപത്യ വിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ചട്ടുകം പോലെയാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മുഖ്യമന്ത്രി ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ പാടില്ലായിരുന്നു. തിരഞ്ഞെടുപ്പ് സംവിധാനത്തെ പിന്തുണയ്‌ക്കേണ്ട ആളാണ് മുഖ്യമന്ത്രിയെന്ന് മുല്ലപ്പള്ളി പറഞ്ഞു.
Pathravarthakal

News in this Section