Mathrubhumi

കളിക്കാന്‍ വിസമ്മതിച്ചു: സര്‍വീസസിനെ അയോഗ്യരാക്കി

Posted on: 03 Nov 2009


ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ കളിക്കാന്‍ വിസമ്മതിച്ച സര്‍വീസസ് ടീമിനെ ബി.സി.സി.ഐ അയോഗ്യരാക്കി. കൂടുതല്‍ അച്ചടക്കനടപടി വേണോ എന്ന കാര്യം ബി.സി.സി.ഐ വര്‍ക്കിങ് കമ്മിറ്റി തീരുമാനിക്കുമെന്ന് സെക്രട്ടറി എന്‍.ശ്രീനിവാസന്‍ പറഞ്ഞു.

സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് സര്‍വീസസ് ടീം അവസാന നിമിഷം പിന്‍വാങ്ങിയത്. ഷേര്‍-ഇ കാശ്മീര്‍ സ്റ്റേഡിയത്തിലാണ് ജമ്മു കാശ്മീരും സര്‍വീസസും തമ്മില്‍ ഇന്ന് കളി നടക്കേണ്ടിയിരുന്നത്. അവസാന നിമിഷം പിന്മാറിയ സര്‍വീസസ് ടീമിന്റെ നടപടിക്കെതിരെ ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഈ സീസണില്‍ കളിക്കുന്നതില്‍ നിന്ന് സര്‍വീസസിനെ വിലക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page