Mathrubhumi

അസി. ഗ്രേഡ് നിയമനവിവാദം: അന്വേഷണത്തിന് മൂന്നംഗ സമിതി

Posted on: 03 Nov 2009



തിരുവനന്തപുരം: കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തിലെ ക്രമക്കേട് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. റിട്ട.ജസ്റ്റിസ് എം.സുകുമാരനാണ് സമിതിയുടെ അധ്യക്ഷന്‍. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കുരുവിള ജോണ്‍, ഇന്റലിജന്‍സ് ഐ.ജി കെ.പത്കുമാര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല സമിതി രൂപവല്‍ക്കരിച്ചത്.

സമിതിയില്‍ അംഗമാക്കേണ്ട സോഫ്റ്റ്‌വെയര്‍ വിദഗ്ധനെ അധ്യക്ഷന്‍ കൂടിയായ എം.സുകുമാരന്‍ നിശ്ചയിക്കും. നിയമനത്തിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. നിയമനം വിവാദമായതിനെ തുടര്‍ന്ന് ഉദ്യാഗാര്‍ഥികള്‍ നല്‍കിയ പരാതി പരിഗണിച്ച് ഉപലോകായുക്ത 185 അസിസ്റ്റന്റുമാരുടെ നിയമനം റദ്ദാക്കിയിരുന്നു.

ഇതിനെതിരെ സിന്‍ഡിക്കേറ്റ് ഹൈക്കോടതിയെ സമീപിച്ചു. സിന്‍ഡിക്കേറ്റിന്റെ ഹര്‍ജി പരിഗണിച്ചാണ് നിയമനകാര്യം പരിശോധിക്കാന്‍ റിട്ട. ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ടോ, അഭിമുഖപരീക്ഷയില്‍ മാര്‍ക്ക് നല്‍കിയതിന്റെ മാനദണ്ഡം തുടങ്ങിയകാര്യങ്ങളാണ് പരിശോധിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
Pathravarthakal

News in this Section