Mathrubhumi

പിണറായി സൂപ്പര്‍ ക്യാബിനറ്റ് ചമയുന്നു: വീരേന്ദ്രകുമാര്‍

Posted on: 03 Nov 2009



ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സൂപ്പര്‍ ക്യാബിനറ്റ് ചമയുകയാണെന്ന് ജനതാദള്‍(എസ്) സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍ ആരോപിച്ചു. സര്‍ക്കാര്‍ കാര്യങ്ങളില്‍ ഇപ്പോള്‍ മറുപടി പറയുന്നത് പിണറായിയാണ്. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെക്കുറിച്ച് ആദ്യം പ്രതികരിച്ചത് പിണറായി ആയിരുന്നുവെന്ന് ഇതിനുദാഹരണമായി വീരേന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടി. ആലപ്പുഴ പ്രസ്‌ക്ലബിന്റെ 'മുഖാമുഖ'ത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങളോട് ഇത്രയും അസഹിഷ്ണുതയോടെ സി.പി.എം നേതാക്കള്‍ പെരുമാറിയ കാലം ഇതിന് മുമ്പുണ്ടായിട്ടില്ല. ഒരു പത്രാധിപരെ 'എടോ ഗോപാലകൃഷ്ണാ' എന്ന് വിളിക്കുന്ന രീതിയാണ് പിണറായി വിജയന്റേത്. മാതൃഭൂമിയുടെ മുംബൈ ലേഖകനെ ഒരു വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ ദേശാഭിമാനിയില്‍ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തി. മാതൃഭൂമിക്കാര്‍ക്ക് ദേശാഭിമാനിയാണല്ലോ ശമ്പളം കൊടുക്കുന്നതെന്ന് വീരേന്ദ്രകുമാര്‍ പരിഹസിച്ചു..

എ.കെ.ജിയും ഇ.എം.എസുമൊക്കെ മുമ്പ് പത്രസമ്മേളനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അവരെല്ലാം മാന്യമായിട്ടാണ് പത്രപ്രവര്‍ത്തകരോട് പെരുമാറിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
Pathravarthakal

News in this Section