Mathrubhumi

ആന്റണി സംഘടനാകാര്യങ്ങളില്‍ മൗനം പാലിക്കരുത്: മുല്ലപ്പള്ളി

Posted on: 03 Nov 2009


കോഴിക്കോട്: എ.കെ.ആന്‍ണി സംഘടനാകാര്യങ്ങളില്‍ മൗനം പാലിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഘടനയ്ക്ക് അതീതമായി ചിലര്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവരോട് പാര്‍ട്ടിവിട്ടുപോകാന്‍ പറയാനുള്ള തന്റേടം അദ്ദേഹം കാണിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ഇതോടെ കോണ്‍ഗ്രസ് ശുദ്ധീകരിക്കപ്പെടും.

കോഴിക്കോട് ഡി.സി.സി ഓഫീസില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഗമത്തില്‍ വെച്ചാണ് മുല്ലപ്പള്ളി ഇങ്ങിനെ പറഞ്ഞത്. വേദിയില്‍ കേന്ദ്രപ്രതിരോധമന്ത്രി കൂടിയായ എ.കെ.ആന്റണിയിരിക്കുമ്പോഴാണ് കേന്ദ്ര സഹമന്ത്രി കൂടിയായ മുല്ലപ്പള്ളി ഈ അഭിപ്രായപ്രകടനം നടത്തിയത്.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page