Mathrubhumi

സുപ്രീംകോടതി ജഡ്ജ ിമാര്‍ സ്വത്തുവിവരം പുറത്തുവിട്ടു

Posted on: 03 Nov 2009


ന്യൂഡല്‍ഹി: ഏറെക്കാലം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസും 20 ജഡ്ജ ിമാരും തങ്ങളുടെ സ്വത്തുവിവരം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

തനിക്കും ഭാര്യയ്ക്കുംകൂടി 25 ലക്ഷം രൂപയുടെ സമ്പത്തുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയത്. ഒമ്പതുവര്‍ഷം പഴക്കമുള്ള സാന്‍ട്രോ കാര്‍, കേരളത്തിലും ഹരിയാണയിലെ ഫരീദാബാദിലുമായി രണ്ടു ഫ്‌ളാറ്റുകള്‍, രണ്ടിടത്ത് ഭൂമി, 20 പവന്‍ സ്വര്‍ണാഭരണം എന്നിവ ഇവയിലുള്‍പ്പെടുന്നു.

ചീഫ് ജസ്റ്റിസിന് എറണാകുളം മാമംഗലത്ത് 5.75 ലക്ഷം വിലമതിക്കുന്ന ഫ്‌ളാറ്റും കണയന്നൂര്‍ താലൂക്കില്‍ 4.33 ലക്ഷം വിലമതിക്കുന്ന 15.84 സെന്റ് ഭൂമിയുമുണ്ട്. ഫരീദാബാദിലെ ഫ്‌ളാറ്റിന് 4.5 ലക്ഷം രൂപയും കോട്ടയം കടുത്തുരുത്തിയിലെ കുടുംബസ്വത്തിന് 3.5 ലക്ഷവും മതിക്കും.

അടുത്ത മെയില്‍ ചീഫ് ജസ്റ്റിസ് ബാലകൃഷ്ണന്‍ വിരമിക്കുന്ന ഒഴിവില്‍ സ്ഥാനമേല്ക്കുന്ന ജസ്റ്റിസ് എസ്.എച്ച്. കപാഡിയ 70 ലക്ഷം രൂപയുടെ ആസ്തിയാണ് വെളിപ്പെടുത്തിയത്.

കഴിഞ്ഞമാസം വിരമിച്ച ജസ്റ്റിസ് ബി.എന്‍. അഗര്‍വാളും സ്വമേധയാ, തന്റെ സ്വത്തുവിവരം വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ജസ്റ്റിസ് എച്ച്.എസ്. ബേഡിയുടെ സമ്പാദ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെബ്‌സൈറ്റിലില്ല.

ജഡ്ജ ിമാരുടെ സ്വത്തുവിവരം വെളിപ്പെടുത്തുന്നതും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമോ എന്നതും സംബന്ധിച്ച് കഴിഞ്ഞ കുറച്ചുമാസങ്ങളായി തര്‍ക്കം നടന്നിരുന്നു. ഇതിനിടയിലാണ് ജഡ്ജ ിമാര്‍ കോടതി വെബ്‌സൈറ്റിലൂടെ സ്വത്തുവിവരങ്ങള്‍ പരസ്യമാക്കിയത്.

സുപ്രീംകോടതി ജഡ്ജ ിമാര്‍ സ്വത്തുവിവരം വെളിപ്പെടുത്തണമെന്ന് ജഡ്ജ ിമാരുടെ യോഗം 1997 മെയ് ഏഴിന് ഏകകണുമായി പ്രമേയം പാസാക്കിയിരുന്നു. അതനുസരിച്ച് ജഡ്ജ ിമാര്‍ ചീഫ് ജസ്റ്റിസിന് വിവരങ്ങള്‍ നല്കാറുണ്ടെങ്കിലും അതു പരസ്യമാക്കേണ്ടതില്ല. ഈ പ്രമേയത്തിന്റെ ചുവടുപിടിച്ച്, ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ജഡ്ജ ിമാരുടെ സ്വത്തുവിവരം പരസ്യമാക്കുന്നതിനോട് യോജിച്ചിരുന്നില്ല. ചീഫ് ജസ്റ്റിസ് വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തേണ്ടെന്നുമുള്ള നിലപാടാണ് അദ്ദേഹം പരസ്യമായി സ്വീകരിച്ചത്. എന്നാല്‍, വിഷയം ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, ചില ഹൈക്കോടതി ജഡ്ജ ിമാര്‍ സ്വത്തുവിവരം പരസ്യമാക്കുകയും സുപ്രീംകോടതി ജഡ്ജ ിമാര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സപ്തംബര്‍ രണ്ടിനു വിധിച്ചിരുന്നു. അതിന് രണ്ടുദിവസം മുമ്പുതന്നെ ചീഫ് ജസ്റ്റിസ് നിലപാട് മാറ്റി. മാറിയ പരിതഃസ്ഥിതിയില്‍ സ്വത്തുവിവരം പരസ്യപ്പെടുത്താന്‍ ജഡ്ജ ിമാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആഗസ്ത് 28ന് വ്യക്തമാക്കി. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി.

അതേസമയം, ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സുപ്രീംകോടതി രജിസ്ട്രി ഡല്‍ഹി ഹൈക്കോടതിയില്‍ ഡിവിഷന്‍ ബെഞ്ചിനുമുമ്പാകെ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. അത് നവംബര്‍ 12ന് കോടതി പരിഗണിക്കും.

Related News in Print Edition:
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page