Mathrubhumi

കെ.എം.എം.എല്‍ വികസനം: കരാര്‍ വിജിലന്‍സ് അന്വേഷിക്കും

Posted on: 28 Oct 2009



തിരുവനന്തപുരം: കെ.എം.എം.എല്‍ വികസനത്തിന് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ കരാറിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. സി.ബി.ഐ അന്വേഷണം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയ സാഹചര്യത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നതെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.

ലോകസഭയിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും ആഗ്ലോഇന്ത്യന്‍ വിഭാഗത്തിനും നല്‍കുന്ന പ്രാതിനിധ്യം പത്ത് വര്‍ഷത്തേക്ക് നീട്ടാനുള്ള ഭരണഘടനയുടെ 109 ാം ഭേദഗതി ബില്ലിന് സംസ്ഥാന നിയമസഭ സാധൂകരണം നല്‍കും. ഇതുസംബന്ധിച്ച ബില്‍ അടുത്ത സഭാസമ്മേളനത്തില്‍ അവതരിപ്പിക്കും.

പി.പി ഗോപി ഐ.എ.എസിനെ സോഷ്യല്‍ വെല്‍ഫയര്‍ ഡയറക്ടറായും വി.കെ.ബാലകൃഷ്ണനെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയായും നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ആസിയാന്‍ കരാറില്‍ നെഗറ്റീവ് ലിസ്റ്റ് ഇല്ലെന്ന് താന്‍ പറഞ്ഞത് ശരിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Pathravarthakal

News in this Section