Mathrubhumi

തീവ്രവാദികള്‍ക്ക് സഹായം: ഇന്ത്യക്കാരന്‍ അമേരിക്കയില്‍ പിടിയില്‍

Posted on: 28 Oct 2009



വാഷിങ്ടണ്‍: ലബനനിലെ ഹിസ്ബുള്ള തീവ്രവാദികള്‍ക്ക് സഹായം നല്‍കിയെന്ന കേസില്‍ ഇന്ത്യക്കാരനും മറ്റൊരാളും അമേരിക്കയില്‍ അറസ്റ്റിലായി. അമേരിക്കയില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരന്‍ പാട്രിക് നയ്യാറും മറ്റൊരു അമേരിക്കക്കാരനുമാണ് പിടിയിലായത്. ഹിസ്ബുള്ളയെ അമേരിക്ക തീവ്രവാദി സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഹിസ്ബുള്ള തീവ്രവാദിയെന്ന വ്യാജേനെ സമീപിച്ച എഫ്.ബി.ഐ ഏജെന്റിന് ആയുധങ്ങള്‍ കൈമാറുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. തോക്കുകളും, ആയുധങ്ങള്‍ അടങ്ങിയ പെട്ടിയും ഒരു പിക്കപ്പ് ട്രക്കുമാണ് തീവ്രവാദിയെന്ന് കരുതി ഇവര്‍ എഫ്.ബി.ഐ ഏജെന്റിന് കൈമാറിയത്. ഇരുവരെയും എഫ്.ബി.ഐ ചോദ്യം ചെയ്യുകയാണ്.
Pathravarthakal

News in this Section