Mathrubhumi

ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Posted on: 28 Oct 2009



മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായി മൂന്നാം ദിവസവും നഷ്ടത്തില്‍ അവസാനിച്ചു. 16,335.78 പോയിന്റില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് ഒരവസരത്തില്‍ 16,144.17 എന്ന നിലയിലേക്ക് താഴ്ന്നതിനുശേഷം 16,283.49 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു.

4846.55 പോയിന്റില്‍ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഒരവസരത്തില്‍ 4784.10 എന്ന പോയിന്റിലേക്ക് താഴ്ന്നതിനുശേഷം 4826.15 എന്ന നിലയിലാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്.

റാന്‍ബാക്‌സി ലാബ്, ഭാരതി എയര്‍ടെല്‍, വിപ്രോ എന്നീ ഓഹരികള്‍ മൂന്ന് ശതമാനംത്തലധികം ലാഭം കൈവരിച്ചപ്പോള്‍, മാരുതി സുസുക്കി, ടാറ്റ സ്റ്റീല്‍, എച്ച്.ഡി.എഫ്.സി., സുസ്‌ലോണ്‍ എനര്‍ജി, ബി.പി.സി. എല്‍., എന്നീ ഓഹരികള്‍ മൂന്ന് ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തി മരുതി സുസുക്കി ഓഹരികള്‍ 4.30 ശതമാനം താഴ്ന്നു.
Pathravarthakal

News in this Section