Mathrubhumi

കടല്‍ക്കൊള്ള നേരിടാന്‍ രണ്ട് ഇന്ത്യന്‍ നാവികസേനാ കപ്പലുകള്‍

Posted on: 28 Oct 2009



ന്യൂഡല്‍ഹി: സോമാലിയയിലെ കടല്‍ക്കൊള്ളക്കാരെ നേരിടാന്‍ രണ്ട് യുദ്ധക്കപ്പലുകള്‍കൂടി ഇന്ത്യന്‍ നാവികസേന വിന്യസിച്ചു. സീഷെല്‍സ്, മൗറീഷ്യസ് തീരങ്ങളില്‍ ഐ.എന്‍.എസ് ശാര്‍ദൂല്‍, വരുണ എന്നീ കപ്പലുകള്‍ പെട്രോളിങ് നടത്തും. പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രണ്ട് കപ്പലുകളോടും സീഷെല്‍സ്, മൗറീഷ്യസ് തീരങ്ങളിലേക്ക് പോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് നാവികസേന അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മുതലാണ് കടല്‍ക്കൊള്ളക്കാരെ നേരിടാന്‍ ഇന്ത്യ നാവികസേനാ കപ്പലുകള്‍ വിന്യസിച്ചു തുടങ്ങിയത്. സോമാലിയ തീരത്തുകൂടി സഞ്ചിക്കുന്ന ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷ നല്‍കുകയാണ് ഇവയുടെ ദൗത്യം. കപ്പലുകള്‍ തട്ടിയെടുക്കാനുള്ള നിരവധി ശ്രമങ്ങള്‍ വിഫലമാക്കാനും മറ്റു രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും ഇന്ത്യന്‍ നാവികസേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
Pathravarthakal

News in this Section