Mathrubhumi

റാവല്‍പിണ്ടി ആക്രമണം: സൂത്രധാരന്‍ പിടിയില്‍

Posted on: 28 Oct 2009


ലാഹോര്‍: റാവല്‍പിണ്ടിയിലെ പാകിസ്താന്‍ സൈനിക ആസ്ഥാനത്ത് നടന്ന തീവ്രവാദി ആക്രമണം ആസൂത്രണം ചെയ്തയാള്‍ പിടിയിലായി. ബഹവല്‍പൂര്‍ സ്വദേശിയായ ക്വാരി ഇഷ്തിയാഖ് ആണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. തെഹ്‌രിക് ഇ താലിബാന്‍ എന്ന തീവ്രവാദി സംഘടനയുടെ പഞ്ചാബ് പ്രവശ്യയിലെ നേതാവാണ് ഇഷ്തിയാഖ്. സൈനിക ആസ്ഥാനത്ത് ആക്രമണം നടക്കുന്നതിനിടെ ഇഷ്തിയാഖ് തീവ്രവാദികള്‍ക്ക് ടെലിഫോണില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇഷ്തിയാഖിന്റെ ഏഴ് കൂട്ടാളികളെയും അറസ്‌ററ് ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ പത്തിനാണ് തീവ്രവാദികള്‍ റാവല്‍പിണ്ടിയിലെ കരസേനാ ആസ്ഥാനം ആക്രമിച്ച് നിരവധിപേരെ ബന്ദികളാക്കിയത്. തീവ്രവാദി ആക്രമണത്തിലും തുടര്‍ന്ന് നടന്ന സൈനിക നടപടിയിലും എട്ട് തീവ്രവാദികളും എട്ട് സൈനികരും അടക്കം 19 പേര്‍ മരിച്ചിരുന്നു. തീവ്രവാദികള്‍ ബന്ദിയാക്കിയവരാണ് മരിച്ച മറ്റ് മൂന്നുപേര്‍. നാല് കലാഷ്‌നിക്കോവ് തോക്കുകളും, പത്ത് ഗ്രനേഡുകളും, ഒരു റോക്കറ്റ് ലോഞ്ചറും തീവ്രവാദികളില്‍നിന്ന് പോലീസ് പിടിച്ചെടുത്തു.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page