
എട്ട് അമേരിക്കന്‍ സൈനികര്‍ അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടു
Posted on: 28 Oct 2009
കാബൂള്‍: തെക്കന്‍ അഫ്ഗാനിസ്താനില്‍ നടന്ന സ്‌ഫോടന പരമ്പരകളില്‍ എട്ട് അമേരിക്കന്‍ സൈനികര്‍കൂടി കൊല്ലപ്പെട്ടു. 2001 ല്‍ സൈനിക നടപടി തുടങ്ങിയശേഷം അഫ്ഗാനിസ്താനില്‍ മരിച്ച അമേരിക്കന്‍ സൈനികരുടെ എണ്ണം ഇതോടെ 833 ആയി. ഈമാസമാണ് ഏറ്റവും കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടത്. 54 സൈനികര്‍ ആക്രമണങ്ങളില്‍ മരിച്ചു.തിങ്കളാഴ്ച അഫ്ഗാനിസ്താനില്‍ നടന്ന രണ്ട് ഹെലിക്കോപ്ടര്‍ അപകടങ്ങളില്‍ സൈനികരടക്കം 14 അമേരിക്കക്കാര്‍ മരിച്ചിരുന്നു. ഹെല്‍മണ്ട് പ്രവിശ്യയിലും ബാദ്ഗിസിലുമാണ് ഹെലിക്കോപ്ടറുകള്‍ തകര്‍ന്നുവീണത്. അമേരിക്ക നേതൃത്വം നല്‍കുന്ന നാറ്റോ സേനയിലെ 294 പേരാണ് കഴിഞ്ഞവര്‍ഷം അഫ്ഗാനിസ്താനില്‍ മരിച്ചത്.







