അമേരിക്ക ഗാന്ധിജിയോട് കടപ്പെട്ടിരിക്കുന്നു: ഒബാമ
Posted on: 02 Oct 2009
വാഷിങ്ടണ്‍: അമേരിക്ക മഹാത്മാഗാന്ധിയോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞു. മാര്‍ട്ടിന്‍ ലൂഥര്‍കിങ് ജൂനിയറിന് മഹാത്മാഗാന്ധി പകര്‍ന്നു നല്‍കിയ ആശയങ്ങള്‍ അമേരിക്കന്‍ സമൂഹത്തില്‍ വന്‍ സ്വാധീനം ചെലുത്തി. ഗാന്ധിജിയുടെ ജന്മദിനത്തില്‍ അമേരിക്ക കടപ്പാട് ഓര്‍ക്കുകയാണെന്ന് ഒബാമ പറഞ്ഞു.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി മഹാത്മാഗാന്ധി നയിച്ച സമരവും അമേരിക്കയെ സ്വാധീനിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളും അക്രമരാഹിത്യവും എക്കാലത്തും ലോകം മുഴുവനുമുള്ള ജനതയെ ആവേശംകൊള്ളിക്കും. നീതിയ്ക്കുവേണ്ടി പോരാടുന്നവര്‍ക്കും, ക്ഷമാശീലമുള്ളവര്‍ക്കും, അക്രമരാഹിത്യം ആഗ്രഹിക്കുന്നവര്‍ക്കും ഗാന്ധിജിയുടെ ജീവിതം എന്നും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.