Mathrubhumi

യന്ത്രത്തകരാര്‍: പി. ചിദംബരം സഞ്ചരിച്ച വിമാനം തിരിച്ചിറക്കി

Posted on: 02 Oct 2009



ചെന്നൈ: യന്ത്രത്തകരാറുമൂലം ആഭ്യന്തരമന്ത്രി പി.ചിദംബരം സഞ്ചരിച്ച വിമാനം പറന്നുയര്‍ന്നശേഷം തിരിച്ചിറക്കി. ചെന്നൈയില്‍നിന്ന് കോയമ്പത്തൂരിലേക്കുപോയ ജെറ്റ്‌ലൈറ്റ് വിമാനമാണ് തിരിച്ചിറക്കിയത്. ആഭ്യന്തരമന്ത്രി സുരക്ഷിതനാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

പി.ചിദംബരത്തിനൊപ്പം 64 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പറന്നുയര്‍ന്ന് അര മണിക്കൂറിനകം വിമാനത്തിന്റെ ഇടതുവശത്തെ എന്‍ജിന്‍ തകരാറായി. ഉടന്‍തന്നെ പൈലറ്റ് വിമാനം ചെന്നൈ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ ആഭ്യന്തരമന്ത്രി അടക്കമുള്ളവര്‍ യാത്രതുടര്‍ന്നു.
Pathravarthakal

News in this Section