അര്‍ജന്റീനയില്‍ മുന്‍ ഗവര്‍ണര്‍ക്ക് 25 വര്‍ഷം തടവ്
Posted on: 02 Oct 2009
ബ്യൂണസ് ഐറിസ്: മനുഷ്യാവകാശ ധ്വംസനങ്ങളുടെ പേരില്‍ അര്‍ജന്റീനയില്‍ മുന്‍ ഗവര്‍ണര്‍ക്ക് 25 വര്‍ഷം തടവ്. 1976 മുതല്‍ 81 വരെ സൈനിക ഭരണകൂടത്തിനുകീഴില്‍ ഫോര്‍മോസാ ഗവര്‍ണറായിരുന്ന ജുവാന്‍ കാര്‍ലോസ് കൊളംബോയ്ക്കാണ് തടവുശിക്ഷ വിധിച്ചത്. കൊളംബോ ഗവര്‍ണറായിരുന്ന കാലത്ത് പ്രവശ്യയില്‍നിന്ന് 18,000 പേരെയാണ് കാണാതായത്.
30,000 പേരെ കൊളംബോയുടെ ഭരണകാലത്ത് കാണാതായിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ക്രിമിനല്‍ ഗൂഢാലോചന, നാടുകടത്തല്‍ എന്നീ കുറ്റങ്ങളാണ് 84 കാരനായ അദ്ദേഹത്തിനുമേല്‍ ആരോപിക്കപ്പെട്ടത്.
കൊളംബോയ്ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. സൈനിക ഭരണകാലത്ത് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നശിപ്പിച്ചുവെന്നും ആരോപണമുണ്ട്. 1977 ല്‍ ജുവാന്‍ കാര്‍ലോസ് കൊളംബോയ്ക്ക് ജനറലായി സ്ഥാനക്കയറ്റം നല്‍കിയിരുന്നു.