Mathrubhumi

ജര്‍മനി പ്രതിരോധ ഉപഗ്രഹം വിക്ഷേപിച്ചു

Posted on: 02 Oct 2009



മ്യൂണിക്: ജര്‍മനിയുടെ പ്രതിരോധ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. വ്യാഴാഴ്ച രാത്രി ഫ്രഞ്ച് ഗയാനയിലെ യൂറോപ്യന്‍ സ്‌പെയ്‌സ് ലോഞ്ച് സെന്ററില്‍നിന്നാണ് വിക്ഷേപണം നടന്നത്. 30 മിനിററിനുശേഷം ഉപഗ്രഹം ഭ്രമണപഥത്തിലെത്തി.

സാറ്റ്‌കോം ബി.ഡബ്ല്യൂ എന്ന നാമമാണ് ഉപഗ്രഹത്തിന് നല്‍കിയിരിക്കുന്നത്. 2.5 ടണ്‍ ഭാരമുള്ള ഉപഗ്രഹം അഫ്ഗാനിസ്താനിലുള്ള സൈനികര്‍ക്കും കടലിലുള്ള നാവികസേനാ കപ്പലുകള്‍ക്കും വിവരങ്ങള്‍ നല്‍കും.

ഉപഗ്രഹത്തില്‍നിന്ന് വിവരങ്ങള്‍ ലഭിച്ചു തുടങ്ങിയെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഏതുകാലാവസ്ഥയിലും ചിത്രങ്ങള്‍ പകര്‍ത്താനും വിവരങ്ങള്‍ അയയ്ക്കാനും കഴിയുന്ന ഉപഗ്രഹമാണ് ഇത്. ജനവരിയില്‍ ഉപഗ്രഹം പൂര്‍ണ്ണമായി പ്രവര്‍ത്തിച്ചു തുടങ്ങും. മാര്‍ച്ചില്‍ മറ്റൊരു പ്രതിരോധ ഉപഗ്രഹംകൂടി ജര്‍മനി വിക്ഷേപിക്കുന്നുണ്ട്.
Pathravarthakal

News in this Section