Mathrubhumi

കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

Posted on: 02 Oct 2009





തൊടുപുഴ: കൊച്ചി- മധുര ദേശീയപാതയിലെ പത്താംമൈലില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരുകുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു. രണ്ടുപേരെ കാണാതായി. എറണാകുളം കുമ്പളങ്ങി പീടിയാക്കല്‍ ആന്റണിയുടെ ഭാര്യ ഗ്രേസി, മരുമകള്‍ മഞ്ജു എന്നിവരാണ് മരിച്ചത്. ആന്റണിയുടെ മകന്‍ ജോബി, ജോബിയുടെ മകന്‍ വിയ ഗ്രെയ്‌സ് എന്നിവരെയാണ് കാണാതായത്. ആന്റണിയെ നാട്ടുകാര്‍ രക്ഷപെടുത്തി.

വേളാങ്കണ്ണിയില്‍നിന്ന് മടങ്ങിവരവെയാണ് അപകടം നടന്നത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് കാര്‍ ദേവിയാര്‍ പുഴയിലേക്ക് മറിഞ്ഞത്. നാട്ടുകാര്‍ ആന്റണി, ഗ്രേസി, മഞ്ജു എന്നിവരെ രക്ഷപെടുത്തിയെങ്കിലും ആസ്​പത്രിയിലേക്ക് കൊണ്ടുപോകുംവഴി ഗ്രേസിയും മഞ്ജുവും മരിച്ചു. കാണാതായ രണ്ടുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
Pathravarthakal

News in this Section