ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ പുറത്ത്
Posted on: 01 Oct 2009
ജൊഹാനസ്ബര്‍ഗ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ അപ്രസക്തമായ മത്സരത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. കരീബിയന്‍ പട ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം 32.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. പുറത്താവാതെ 79 റണ്‍സ് നേടിയ വിരാട്‌കോലിയാണ് കളിയിലെ താരമായത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏക ജയമാണിത്.
ബാറ്റിങ് തുടങ്ങും മുമ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിധി തീരുമാനിക്കപ്പെട്ടിരുന്നു. അവസാന പന്തുവരെ നീണ്ട കളിയില്‍ ഓസ്‌ട്രേലിയ പാകിസ്താനെ പിന്തള്ളിയതായിരുന്നു കാരണം. സെമി സാധ്യത സജീവമാകാന്‍ ഓസീസിന്റെ തോല്‍വി മാത്രമായിരുന്നു ഇന്ത്യയ്ക്ക് ശരണം. ഓസ്‌ട്രേലിയ ജയിച്ചതോടെ പ്രചോദനമൊന്നുമില്ലാതെ ബാറ്റുചെയ്യേണ്ട ഗതികേടിലായി ടീം ഇന്ത്യ.
ഓസ്‌ട്രേലിയ തോറ്റാല്‍ സെമി സാധ്യത നിലനിന്ന സാഹചര്യത്തിലായിരുന്നു ഇന്ത്യ ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചത്. നായകന്‍ മഹേന്ദ്ര സിങ് ധോനിയുടെ തീരുമാനത്തെ ന്യായീകരിക്കുന്ന ബൗളിങ് മികവ് ആക്രമണനിര കാട്ടുകയും ചെയ്തു. പ്രവീണ്‍കുമാറിന്റെയും ആശിഷ് നെഹ്‌റയുടെയും ഹര്‍ഭജന്‍ സിങ്ങിന്റെയും ബൗളിങ് മികവില്‍ ഇന്ത്യ രണ്ടാംനിര താരങ്ങളുമായെത്തിയ വിന്‍ഡീസിനെ 129 റണ്‍സില്‍ ഒതുക്കി. നെഹ്‌റയും പ്രവീണ്‍കുമാറും മൂന്നു വിക്കറ്റ് വീതമെടുത്തപ്പോള്‍ ഹര്‍ഭജന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. 23 റണ്‍സെടുത്ത ഡാരന്‍ സമ്മിയായിരുന്നു വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍. വിന്‍ഡീസിനെ ബാറ്റിങ്ങിന് വിട്ട ഇന്ത്യയ്ക്ക് പ്രതീക്ഷിച്ച തുടക്കം തന്നെ കിട്ടി. ആദ്യ 15 ഓവറിനകം നാലു മുന്‍നിര ബാറ്റ്‌സ്്മാന്മാരെ മടക്കി ബൗളര്‍മാര്‍ മേധാവിത്തം കാട്ടി. ഭക്ഷ്യവിഷ ബാധമൂലം അവശനായ സച്ചിന്‍ തെണ്ടുല്‍ക്കറെയും ഫോമിലല്ലാത്ത ഫാസ്റ്റ്ബൗളര്‍ ഇഷാന്ത് ശര്‍മയെയും ഒഴിവാക്കിയാണ് ഇന്ത്യ മത്സരിക്കാനിറങ്ങിയത്. സച്ചിന് പകരം ദിനേശ് കാര്‍ത്തിക്കും ഇഷാന്തിനു പകരം അഭിഷേക് നായരും ടീമിലിടംകണ്ടു.
സ്‌കോര്‍ബോര്‍ഡ്
വെസ്റ്റിന്‍ഡീസ്
ഫ്‌ളെച്ചര്‍ സി-ദ്രാവിഡ് ബി-പ്രവീണ്‍കുമാര്‍ 0, കീരണ്‍ പവല്‍ സി-ധോനി ബി-നെഹ്‌റ 5, സ്മിത്ത് സി-ധോനി ബി-നെഹ്‌റ 21, ഡൗലിന്‍ ബി-ധോനി 14, റീഫര്‍ സി-കാര്‍ത്തിക് ബി-പ്രവീണ്‍കുമാര്‍ 1, ബര്‍ണാഡ് സി-ദ്രാവിഡ് ബി-മിശ്ര 22, സമ്മി സി-മിശ്ര ബി-നെഹ്‌റ 23, ക്രാന്‍ഡന്‍ ബി-ഹര്‍ഭജന്‍ 5, മില്ലര്‍ നോട്ടൗട്ട് 17, റോച്ച് സി-ഗംഭീര്‍ ബി-ഹര്‍ഭജന്‍ 4, ടോങ് സി ആന്‍ഡ് ബി-പ്രവീണ്‍കുമാര്‍ 5, എക്‌സ്ട്രാസ് 12, ആകെ 36 ഓവറില്‍ 129. വിക്കറ്റുവീഴ്ച: 1-0, 2-26, 3-27, 4-31, 5-57, 6-89, 7-99, 8-102, 9-122, 10-129. ബൗളിങ്: പ്രവീണ്‍കുമാര്‍ 9-3-22-3, നെഹ്‌റ 8-1-31-3, അഭിഷേക് നായര്‍ 3-0-17-0, ധോനി 2-0-14-1, ഹര്‍ഭജന്‍ 8-2-14-2, മിശ്ര 6-0-27-1.
ഇന്ത്യ
കാര്‍ത്തിക് സി ഡൗളിന്‍ ബി-ടോങ് 34, ഗംഭീര്‍ ബി-റോച്ച് 6, ദ്രാവിഡ് റണ്ണൗട്ട് 4, കോലി നോട്ടൗട്ട് 79, അഭിഷേക് നോട്ടൗട്ട് 0. എക്‌സ്ട്രാസ് 7. ആകെ (32.1 ഓവറില്‍ മൂന്നിന്) 130. വിക്കറ്റ് വീഴ്ച: 1-7, 2-12, 3-104. ബൗളിങ്: റോച്ച് 6-1-27-1, ടോങ് 10-0-36-1. സാമി 10-1-25-0, ബര്‍നാഡ് 3-0-22-0. മില്ലര്‍ 3-1-20-0

Tags: http://sports.mathrubhumi.com/story.php?id=58018