നൊബേല്‍ നിര്‍ദേശപ്പട്ടികയില്‍ സോണിയയും
Posted on: 01 Oct 2009
ന്യൂഡല്‍ഹി: സമാധാനത്തിനുള്ള നൊബേല്‍ സമ്മാന നിര്‍ദേശപ്പട്ടികയില്‍ യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയുടെ പേരും. ഇന്റര്‍നാഷണല്‍ അവേക്കനിങ് സെന്റര്‍ എന്ന സംഘടനയാണ് സോണിയയുടെ പേര് നിര്‍ദേശിച്ചത്. ഏഴാം തവണയാണ് നൊബേല്‍ സമ്മാനത്തിനായി സോണിയയുടെ പേര് നിര്‍ദേശിക്കപ്പെടുന്നത്.
സോണിയയെ ലോകസമാധാനപ്രേമി എന്ന് വിശേഷിപ്പിച്ച സംഘടന, അവരെ മദര്‍ തെരേസയോടാണ് ഉപമിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെമ്പാടും അവര്‍ സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിച്ചെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. സോണിയയുടെ അശ്രാന്തപരിശ്രമത്തിലൂടെ ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ ഭീകരത ഉപേക്ഷിക്കുകയും വൈരം മറന്ന് സൗഹൃദത്തിലാകുകയും ചെയ്തു. അവരുടെ അമൂല്യസംഭാവനകളും ധൈര്യവും സൗഹൃദവും പ്രചോദനപരമാണെന്നും അതിനാല്‍ നൊബേല്‍ സമ്മാനത്തിന് സോണിയയെ പരിഗണിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം.