Mathrubhumi

ചൈന സേനാബലം കുറയ്ക്കുന്നു

Posted on: 01 Oct 2009



ബെയ്ജിങ്: ആധുനികീകരണത്തിന്റെ ഭാഗമായി ചൈന കരസേനയിലെ ആള്‍ബലം വെട്ടിക്കുറയ്ക്കുന്നു. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ ഏഴുലക്ഷം പേരെ കുറയ്ക്കാനാണ് പദ്ധതി.

ലോകത്തിലെ ഏറ്റവും വലിയ സേനയായ ജനകീയവിമോചന സേനയെ (പി.എല്‍.എ.) ആള്‍ബലം കുറച്ച് ഹൈടെക് സേനയാക്കാനാണ് തീരുമാനം.

കരസേനാ ഭടന്മാരെ കുറയ്ക്കുന്ന കാലയളവില്‍ നാവിക-വ്യോമസേനാ വിഭാഗങ്ങളെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കൂടുതല്‍ പരിശീലനം നല്‍കാനും അത്യാധുനിക ആയുധങ്ങള്‍ വാങ്ങാനും ഇങ്ങനെ ലാഭിക്കുന്ന പണം ചെലവഴിക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര സൈനിക കമ്മീഷന്റെ അംഗീകാരം ലഭിച്ചാലേ തീരുമാനം നടപ്പാകൂ.

അറുപതു വര്‍ഷം മുമ്പ് കമ്യൂണിസ്റ്റ് വിപ്ലവത്തിലൂടെ മാവോ സേ തൂങ് അധികാരമേറ്റപ്പോഴാണ് അരക്കോടി അംഗങ്ങളുള്ള ചെമ്പടയെന്ന ജനകീയവിമോചന സേന ദേശീയസേനയായി മാറിയത്.
Pathravarthakal

News in this Section