Mathrubhumi

മന്ത്രിമാര്‍ തേക്കടിയിലേക്ക് പുറപ്പെട്ടു

Posted on: 30 Sep 2009



തിരുവനന്തപുരം: ബോട്ട് ദുരന്തം നടന്ന തേക്കടിയിലേക്ക് മന്ത്രിമാരുടെ സംഘം പുറപ്പെട്ടു. ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്ന മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എന്‍.കെ പ്രേമചന്ദ്രന്‍, ബിനോയ് വിശ്വം, പി.ജെ ജോസഫ്, കെ.പി രാജേന്ദ്രന്‍ എന്നിവരാണ് തേക്കടിയിലേക്ക് തിരിച്ചിട്ടുള്ളത്.

ഡല്‍ഹിയിലുള്ള പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി സന്ദര്‍ശനം വെട്ടിച്ചുരുക്കി കൊച്ചിയിലേക്ക് തിരിച്ചു
Pathravarthakal

News in this Section