Mathrubhumi

ആഭ്യന്തരമന്ത്രി രാജിവെയ്ക്കണം -ബി.ജെ.പി.

Posted on: 09 Sep 2009



തിരുവനന്തപുരം: മുത്തൂറ്റ് പോളിന്റെ വധം അന്വേഷിക്കുന്നതിലെ അട്ടിമറികളെക്കുറിച്ച് ഹൈക്കോടതി നിശിത വിമര്‍ശനം നടത്തിയതിന്റെ വെളിച്ചത്തില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ രാജിവെയ്ക്കണമെന്ന് ബി.ജെ.പി. വക്താവ് എം.എസ്. കുമാര്‍ ആവശ്യപ്പെട്ടു.

സി.പി.എമ്മിന്റെയും ആഭ്യന്തരമന്ത്രിയുടെയും താല്പര്യമാണ് പോലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഐ.ജി. വിന്‍സന്‍ എം. പോളിന്റെ പത്രസമ്മേളനം മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ്. ആ പത്രസമ്മേളനമാണ് ഹൈക്കോടതിയുടെ ആക്ഷേപത്തിന് വഴിവെച്ചത്.

പോള്‍ വധിക്കപ്പെട്ടപ്പോള്‍ കാറിലുണ്ടായ ഓംപ്രകാശിനെയും രാജേഷിനെയും രക്ഷിച്ചത് സി.പി.എമ്മാണ്. പോലീസിന്റെയും സി.പി.എമ്മിന്റെയും തന്ത്രപരമായ തീരുമാനപ്രകാരമാണ് ഗുണ്ടകളുടെ കീഴടങ്ങലെന്ന സംശയം ശക്തമാണ്. മുഖ്യപ്രതിയെന്ന് പറയുന്ന കാരി സതീശന്റെ വെളിപ്പെടുത്തലും പോലീസ് സൃഷ്ടിച്ച കൊലക്കത്തിയും കേരളത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. ഇതിനുത്തരവാദിയായ ആഭ്യന്തരമന്ത്രി എത്രയും വേഗം രാജിവെയ്ക്കണമെന്നും കുമാര്‍ ആവശ്യപ്പെട്ടു.
Related News:
Pathravarthakal

News in this Section