Mathrubhumi

ഓംപ്രകാശിനുവേണ്ടി ശക്തമായ തിരച്ചില്‍ നടത്തി: ഡി. ജി. പി.

Posted on: 09 Sep 2009



തിരുവനന്തപുരം: ചൊവ്വാഴ്ച തിരുനെല്‍വേലിയില്‍ കീഴടങ്ങിയ ഗുണ്ടാത്തലവന്‍ ഓംപ്രകാശിനെ പിടിക്കാന്‍ പോലീസ് ശക്തമായ തിരച്ചില്‍ നടത്തിയെന്ന് ഡി. ജി. പി. ജേക്കബ്പുന്നൂസ്.

പോലീസ് പോലീസിന്റെ കടമ നിര്‍വഹിക്കുകയാണ്. ഇരുവരേയും പിടിക്കാന്‍ അതിശക്തമായ തിരച്ചില്‍ തന്നെയാണ് പോലീസ് നടത്തിയത്. അവര്‍ക്ക് ഒളിവ് ജീവിതത്തിനുള്ള എല്ലാ സാധ്യതകളും പോലീസ് അടച്ചിരുന്നു. അവരുടെ ക്രെഡിറ്റ് കാര്‍ഡുകളും അക്കൗണ്ടുകളും പോലീസ് ഇടപെട്ട് മരവിപ്പിച്ചിരുന്നു. അത്തരം എല്ലാ പോലീസ് നടപടികളെക്കുറിച്ചും മാധ്യമങ്ങളോട് മുന്‍കൂട്ടി വിശദീകരിക്കേണ്ട കാര്യമില്ല. പോലീസ് തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റിയിട്ടുണ്ട്-ഡി. ജി. പി. പറഞ്ഞു.
Related News:
Pathravarthakal

News in this Section