Mathrubhumi

കീഴടങ്ങി രണ്ട് മണിക്കൂറിനുള്ളില്‍ കേരള പോലീസ് തിരുനെല്‍വേലിയില്‍

Posted on: 09 Sep 2009



തിരുനെല്‍വേലി: രാവിലെ 10.30ന് കോടതി ചേര്‍ന്നപ്പോള്‍ കീഴടങ്ങിയ ഓംപ്രകാശിനെയും രാജേഷിനെയും തേടി രണ്ട് മണിക്കൂറിനുള്ളില്‍ കേരള പോലീസ് എത്തിയത് ചര്‍ച്ചാവിഷയമാണ്.

തിരുവനന്തപുരത്തുനിന്ന് ഏറ്റവും കുറഞ്ഞത് നാല് മണിക്കൂറെങ്കിലും വേണം തിരുനെല്‍വേലിയിലെത്താന്‍. എന്നാല്‍ രണ്ട് മണിക്കൂര്‍കൊണ്ട് പാളയങ്കോട്ടയിലുള്ള കോടതി അങ്കണത്തില്‍ കേരള പോലീസ് എത്തിയത് സംശയങ്ങള്‍ക്കിടയാക്കി.

കേരള പോലീസിലെ ഒരു വിഭാഗത്തിന്റെ സഹായത്തോടെയാണ് ഗുണ്ടാത്തലവന്മാര്‍ കേരളം വിട്ടതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. തിരുനെല്‍വേലിയില്‍ തങ്ങി ഇവര്‍ കീഴടങ്ങാനുള്ള തിരക്കഥ തയ്യാറാക്കിയതിനുപിന്നിലും പോലീസിന് പങ്കുണ്ടെന്ന സൂചനയേയും ഇത് ബലപ്പെടുത്തുന്നു. അല്ലെങ്കില്‍ ഇവര്‍ കീഴടങ്ങുമെന്ന് നേരത്തെതന്നെ കേരള പോലീസിന് അറിയാമായിരിക്കണം.

Related News:
Pathravarthakal

News in this Section