Mathrubhumi

ഭാര്യയെ കൊന്ന് ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ ഹാജരായി

Posted on: 08 Sep 2009



കാക്കനാട്: ഉറങ്ങിക്കിടന്ന ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉണിച്ചിറ മോളത്ത് ലെയ്‌നില്‍ കുരിശിങ്കല്‍ മാര്‍ട്ടിന്റെ ഭാര്യ മേഴ്‌സി (35) യാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച വെളുപ്പിന് ഒന്നേമുക്കാലിനാണ് സംഭവം. ഉറങ്ങുകയായിരുന്ന ഭാര്യയുടെ വായ പൊത്തിയ ശേഷം കത്തി കൊണ്ട് കഴുത്തറുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണ്. കൊലപാതകത്തിനു മുമ്പ് മക്കളെ മറ്റൊരു മുറിയിലാക്കി മാര്‍ട്ടിന്‍ വാതില്‍ പൂട്ടിയിരുന്നു.

കൃത്യത്തിനു ശേഷം മാര്‍ട്ടിന്‍ (44) വീടുപൂട്ടി സമീപത്ത് താമസിക്കുന്ന ചേട്ടനെ താക്കോല്‍ ഏല്പിച്ചു. അവളെ കൊന്നു, മക്കളെ എവിടേക്കെങ്കിലും മാറ്റണം എന്നു പറഞ്ഞിട്ടാണിയാള്‍ കളമശേരി പോലീസ് സ്റ്റേഷനിലേക്ക് പോയത്. അവിടെ നിന്ന് ഇയാളെ തൃക്കാക്കര സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.പെയിന്റിംഗ് തൊഴിലാളിയാണ് മാര്‍ട്ടിന്‍. അഞ്ചാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന നിമിത, നികിത എന്നിവര്‍ മക്കളാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം തോപ്പില്‍ സെന്റ് മേരീസ് പള്ളിയില്‍ സംസ്‌കരിച്ചു.
Pathravarthakal

News in this Section