Mathrubhumi

പാന്റിട്ട വനിതയ്ക്ക് സുഡാനില്‍ ജയില്‍ശിക്ഷ

Posted on: 08 Sep 2009


ഖാര്‍ത്തും: പാന്റിട്ടുവന്ന വനിതാ പത്രപ്രവര്‍ത്തകയ്ക്ക് സുഡാനിലെ കോടതി ഒരുമാസം തടവുശിക്ഷ വിധിച്ചു. മാന്യമല്ലാത്ത വേഷം ധരിച്ചു എന്നതാണിവരുടെ പേരിലുള്ള കുറ്റം. നടപടിയില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ വനിതാപ്രവര്‍ത്തകരും ഇസ്ലാമിക സംഘടനാപ്രവര്‍ത്തകരും കോടതിക്ക് മുന്‍പില്‍ ഏറ്റുമുട്ടി.

നേരത്തെ ഐക്യരാഷ്ട്രസഭയില്‍ ഉദ്യോഗസ്ഥയായിരുന്ന ലുബ്‌ന അഹമ്മദ് ഹുസ്സൈന്‍ എന്ന 30കാരിയാണ് ആധുനികവേഷം ധരിച്ചതിന് ജയിലിലായത്. പിഴയടയ്ക്കാന്‍ വിസമ്മതിച്ച് ജയിലില്‍പോകാന്‍ തയ്യാറായ ലുബ്‌ന തന്റെ വിചാരണയെ സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനുള്ള പോരാട്ടമായാണ് വിശേഷിപ്പിച്ചത്. അറസ്റ്റിലാവുമ്പോള്‍ ധരിച്ച പാന്റും ടോപ്പും ഷോളും ധരിച്ചാണ് ലുബ്‌ന കോടതിയിലെത്തിയത്. ലുബ്‌നക്കെതിരെ നടപടിയെടുക്കരുതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനകള്‍ സുഡാനോട് ആവശ്യപ്പെട്ടിരുന്നു.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page