Mathrubhumi

പ്രോസിക്യൂഷന്‍ തടസ്സപ്പെടുത്തുന്ന രേഖകള്‍ നല്‍കാനാവില്ല

Posted on: 08 Sep 2009



കൊച്ചി: കുറ്റകൃത്യങ്ങളില്‍ പ്രതിയായിട്ടുള്ളവരുടെ പ്രോസിക്യൂഷന്‍ തടസ്സപ്പെടുത്താന്‍ സാധ്യതയുള്ള രേഖകള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കുന്നത് വിലക്കിയിട്ടുണ്ട്.

ഇക്കാരണം കൊണ്ടുതന്നെ ലാവലിന്‍ രേഖകള്‍ ലഭിക്കാന്‍ പിണറായി അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ത്തന്നെ കേസില്‍ അദ്ദേഹം പ്രതിയായി പ്രോസിക്യൂഷന്‍ നേരിടുന്നതിനാല്‍ നല്‍കാന്‍ പാടില്ലാത്തതാണെന്ന് വിവരാവകാശ നിയമ വിദഗ്ദ്ധനായ അഡ്വ. ആസഫ് അലി പറയുന്നു. മറ്റ് ആരു ചോദിച്ചാലും ലാവലിന്‍ പ്രോസിക്യൂഷന്‍ കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അത് നല്‍കാതിരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അധികാരമുണ്ട്. മറ്റ് ചിലര്‍ ലാവലിന്‍ മന്ത്രിസഭാ രേഖകള്‍ ചോദിച്ചപ്പോള്‍ അത് നിഷേധിച്ചിട്ടുള്ളതാണ്.

പ്രതികളെ സഹായിക്കാന്‍ നിയമം ലംഘിച്ച് രേഖകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അത് ഗൗരവപ്പെട്ട അന്വേഷണത്തിന് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളും പ്രസ്തുത നിയമം അനുസരിച്ച് നല്‍കാന്‍ പാടില്ലെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
Pathravarthakal

News in this Section