Mathrubhumi

ആയുധങ്ങള്‍: യു.എ.ഇ. വിമാനം തടഞ്ഞുവെച്ചു

Posted on: 08 Sep 2009




കൊല്‍ക്കത്ത: അബുദാബിയില്‍ നിന്ന് ചൈനയിലേക്ക് പോകവേ ഇന്ധനം നിറയ്ക്കാനായി കൊല്‍ക്കത്തയിലിറങ്ങിയ യു.എ.ഇ. വിമാനം, ആയുധം കണ്ടെത്തിയതിനാല്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും (എ.എ.ഐ.) കസ്റ്റംസ്, ഇമിഗ്രേഷന്‍ അധികൃതരും ഇക്കാര്യത്തില്‍ അന്വേഷണം തുടങ്ങി. വിമാനത്തില്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളുമാണെന്ന് വെളിപ്പെടുത്താഞ്ഞതിനാലാണ് വിമാനം കൊല്‍ക്കത്തയില്‍ അധികൃതര്‍ തടഞ്ഞുവെച്ചത്.

യു.എ.ഇ. വ്യോമസേനയുടെ സി130ജെ വിമാനം ചൈനയിലെ ഹന്യാങ്ങിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇന്ധനം നിറയ്ക്കാനായി ഞായറാഴ്ച വൈകിട്ട് 5.30ന് കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. എംബസി വഴി അനുവാദം വാങ്ങിയശേഷമായിരുന്നു ഇത്.

എന്നാല്‍, വിമാനത്തില്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളുമുണ്ടെന്ന കാര്യം അതിലെ ഉദ്യോഗസ്ഥര്‍ രഹസ്യമാക്കിവെച്ചു. ഉദ്യോഗസ്ഥര്‍ പൂരിപ്പിച്ചു നല്‍കേണ്ട ഫോമില്‍ ഈ വിവരം തിരക്കുന്ന കോളം ഒഴിച്ചിട്ടു.

പതിവുള്ള പരിശോധനയ്ക്കായി കസ്റ്റംസ് അധികൃതര്‍ വിമാനത്തില്‍ കയറിയപ്പോള്‍ അതില്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടു. ഇക്കാര്യം അവര്‍ എ.എ.ഐ.യെയും പോലീസിനെയും സി.ഐ.എസ്.എഫിനെയും അറിയിച്ചു. പിന്നീട് പൈലറ്റുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന ഒമ്പത് ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു.

വിമാനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണ്.

Related News in Print Edition:
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page