LOCAL NEWS
  Dec 16, 2013
പാട്ടത്തില്‍ സ്‌കൂളില്‍ വാഴക്കുല വിളവെടുപ്പ്‌
ജി. നന്ദകുമാര്‍

കുട്ടികളുടെ സ്‌നേഹ പരിചരണങ്ങളില്‍ വിളഞ്ഞ വാഴക്കുലകളുടെ വിളവെടുപ്പുത്സവമായിരുന്നു തോന്നയ്ക്കല്‍ പാട്ടത്തില്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍. ഏത്തന്‍, കപ്പ, റോബസ്റ്റ,രസകദളി തുടങ്ങി വിവിധ വിഭാഗത്തില്‍പ്പെട്ട മുപ്പത്തഞ്ചോളം വാഴകളുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ ഇവിടെ കുട്ടികളുടെ പ്രഭാത ഭക്ഷണത്തില്‍ പുട്ടും പഴവും സ്ഥാനം പിടിക്കും. ഉച്ച ഭക്ഷണത്തിനോടൊപ്പവും നല്‍കാനുള്ള പഴമുണ്ട്.

പഠനത്തിന്റെയും ഭക്ഷണ സ്വയംപര്യാപ്തയുടെയും ഭാഗമാണ് ഇവിടെ കൃഷിയും. ഉച്ചഭക്ഷണമൊരുക്കാന്‍ ആവശ്യമായ പച്ചക്കറികള്‍, മരച്ചീനി എന്നിവയും സ്‌കൂള്‍ വളപ്പില്‍ കൃഷി ചെയ്യുന്നുണ്ട്. ക്വാളി ഫ്ലവര്‍, കാബേജ് തുടങ്ങിയവ പരീക്ഷണാടിസ്ഥാനത്തില്‍ നട്ടിട്ടുണ്ട്. ഇതിനുപുറമേ ഒരു ഔഷധത്തോട്ടവും തയ്യാറാക്കിയിട്ടുണ്ട്. കുട്ടികളോടൊപ്പം അധ്യാപകരും സ്‌കൂള്‍ വികസനസമിതി അംഗങ്ങളും പി.ടി.എക്കാരും എല്ലാറ്റിനും കൂട്ടായ്മയായുണ്ട്. അതുകൊണ്ടുതന്നെ പഠനം, കലാ, കായികരംഗങ്ങളില്‍ ഈ കുട്ടികള്‍ മുന്നിലാണ്.

ജില്ലാ പഞ്ചായത്തംഗം ജി.സതീശന്‍നായര്‍ വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു. പുതിയ സ്റ്റോര്‍റൂം മന്ദിരം മംഗലപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.കവിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.ആര്‍. മുഹമ്മദ് അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗങ്ങളായ പ്രഭാരാജേന്ദ്രന്‍, വി.അജികുമാര്‍, അഡ്വ.ഹാഷിം, അനിതകുമാരി, പ്രധാനാധ്യാപിക ലൈലാബീഗം, എസ്.എം.സി. ചെയര്‍മാന്‍ നൗഷാദ് ജെ.എം. എന്നിവര്‍ സംസാരിച്ചു.
Other News in this section
പാപ്പാന്മാരെ കാണികളാക്കി കൊമ്പന് മഴയില്‍ പുഴയിലൊരു കുളി
പിറവം: ആഴമുള്ള പുഴയില്‍, കാരവടിക്ക് തല്ലാനും തോട്ടിയിട്ട് പിടിക്കാനും പാപ്പാന്മാരില്ല. കൂട്ടിന് കോരിച്ചൊരിയുന്ന മഴ മാത്രം. പിന്നെ എന്ത് പേടിക്കാന്‍. പുഴയില്‍ ഊളിയിട്ടും തുമ്പിക്കൈയില്‍ വെള്ളമെടുത്ത് ചീറ്റിയും കൊമ്പന്‍ കൂച്ചുവിലങ്ങിന്റെ നിയന്ത്രണമില്ലാതെ പുഴയില്‍ കുളിച്ച് മദിച്ചു. അഞ്ച് മണിക്കൂറോളം പുഴയില്‍ നിയന്ത്രണം വിട്ട് പാഞ്ഞ കൊമ്പനെ രാത്രിയില്‍ ഏഴരയോടെയാണ് ..
കേരളമെങ്ങും ഭാഗ്യവാന്‍മാരെ സൃഷ്ടിക്കാന്‍ ക്ലബ്ബ് എഫ്.എം. ഭാഗ്യ 'വാന്‍' ഓടിത്തുടങ്ങി
കേരളത്തിലെ മദ്യനിയന്ത്രണം; മയ്യഴി മദ്യപരെക്കൊണ്ടു നിറയും
ഇംഗ്ലീഷ് മീഡിയം വിട്ട് പൈങ്ങോട്ടായി സ്‌കൂളില്‍ എത്തിയത് 32 കുട്ടികള്‍
ചക്കപ്പെരുമ കടല്‍ കടത്താന്‍ വിദേശസംഘമെത്തുന്നു
കനത്തമഴ; കാളികാവ് ജങ്ഷന്‍ വെള്ളത്തിനടിയിലായി

Latest news