TOP STORIES TODAY
  Sep 19, 2013
സൈക്കിളിന്റെ വേഗം 133.78 കിലോമീറ്റര്‍, ഇത് ലോകറെക്കോര്‍ഡ്


ന്യൂയോര്‍ക്ക് : ഡച്ച് സൈക്കിളിങ് താരം സെബാസ്റ്റിയന്‍ ബൈവിയര്‍ ലോകത്ത് എറ്റവും വേഗം സൈക്കിളില്‍ സഞ്ചരിച്ച മനുഷ്യനായി. മണിക്കൂറില്‍ 133.78 കിലോമീറ്റര്‍ (83.13 മൈല്‍ ) വേഗത്തില്‍ സഞ്ചരിച്ചാണ് സെബാസ്റ്റിയന്‍ ബൈവിയര്‍ ഈ ബഹുമതി സ്വന്തമാക്കിയത്.

കനേഡിയക്കാരനായ സാം വൈറ്റിങ്ഹാമിന്റെ പേരിലുള്ള 128.40 കിലോമീറ്റര്‍ വേഗത്തില്‍ സൈക്കിള്‍ ചവിട്ടിയതിനുള്ള റിക്കോര്‍ഡാണ് സെബാസ്റ്റിയന്‍ തകര്‍ത്തത്. മനുഷ്യശക്തിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളില്‍ ഏറ്റവും വേഗം കൈവരിക്കുന്ന ആള്‍കൂടിയായി സെബാസ്റ്റ്യന്‍.

വെലോ എക്‌സ് ത്രി എന്ന പ്രത്യേകം തയ്യാറാക്കിയ സൈക്കിളുപയോഗിച്ചായിരുന്നു പ്രകടനം. നെതര്‍ലണ്ടിലെ ഡെല്‍ഫ്റ്റ് സാങ്കേതിക സര്‍വകലാശാലയുടെയും ആംസ്റ്റര്‍ഡാം വിയു സര്‍വ്വകലാശാലയുടെയും നേതൃത്വത്തിലായിരുന്നു സൈക്കിള്‍ നിര്‍മ്മാണം.

യുഎസിലെ നെവേദ സംസ്ഥാനത്തെ മരുഭൂമിയിലൂടെയുള്ള റോഡിലായിരുന്നു ഈ റെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കിയത്. ആറുദിവസത്തെ പരിശ്രമത്തിനുശേഷമാണ് റെക്കോര്‍ഡ് തകര്‍ക്കാനായത്.

Other News in this section
രോഗത്തില്‍ തളരാതെ നന്ദിനി പൊരുതുന്നു; പ്രതിരോധസന്ദേശം പകരാന്‍
തൃശ്ശൂര്‍: ജീവന്‍ നിലനിര്‍ത്താന്‍ ഒന്നരാടം ദിവസങ്ങളില്‍ ഡയാലിസിസ്, അഞ്ചാംക്ലാസ്സില്‍ പഠിക്കുന്ന ഏകമകന് ഓട്ടിസം, കൂട്ടിന് അകാലത്തില്‍ നഷ്ടപ്പെട്ട ഭര്‍ത്താവിന്റെ ഓര്‍മ്മകള്‍ മാത്രം. ഏതു സ്ത്രീയും തകര്‍ന്നുപോകുന്ന ജീവിത സാഹചര്യങ്ങളില്‍നിന്ന് അഡ്വ. നന്ദിനി മേനോന്‍ പൊരുതുന്നത് തനിക്കു വേണ്ടിയല്ല, ഇനിയൊരാള്‍ക്കും വൃക്കരോഗം വരാതിരിക്കാനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളിലാണ് ..

Latest news