OBITUARY
  Sep 19, 2013
ജിദ്ദയില്‍നിന്നെത്തിയ യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മരിച്ചു
കരിപ്പൂര്‍:ജിദ്ദയില്‍നിന്ന് എയര്‍ഇന്ത്യ ജിദ്ദ വിമാനമാര്‍ഗമെത്തിയ യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. ഒറ്റപ്പാലം 19-ാം മൈല്‍ പാതിരിക്കോട്ടില്‍ സുന്ദരന്റെയും വിജയലക്ഷ്മിയുടെയും മകന്‍ സുഭാഷ് (21) ആണ് ബുധനാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ മരിച്ചത്.

ജിദ്ദയില്‍നിന്ന് കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു സുഭാഷ്. നാലുമാസം മുമ്പാണ് ഡ്രൈവര്‍ ജോലിക്കായി ഇയാള്‍ നാട്ടില്‍നിന്ന് ജിദ്ദയിലേക്ക് തിരിച്ചത്. വിമാനത്താവളത്തിലെത്തിയ ഉടനെ രോഗം മൂര്‍ച്ഛിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് കൊണ്ടോട്ടി ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സുജീഷ്, ചിത്ര എന്നിവരാണ് സഹോദരങ്ങള്‍.
Other News in this section
അമേരിക്കയില്‍ മലയാളിസഹപ്രവര്‍ത്തകയെ വെടിവച്ചുകൊന്ന് തീക്കോയി സ്വദേശി ജീവനൊടുക്കി
ഈരാറ്റുപേട്ട: അമേരിക്കയിലെ ഹൂസ്റ്റണില്‍ ബെന്‍ ടോബ് ജനറല്‍ ഹോസ്പിറ്റലിലെ ഫാര്‍മസി ജീവനക്കാരനായ തീക്കോയി സ്വദേശി ഒപ്പം ജോലിചെയ്തിരുന്ന മലയാളിയുവതിയെ വെടിവച്ചുകൊന്ന ശേഷം സ്വയം വെടിവച്ച് ജീവനൊടുക്കി. ഈരാറ്റുപേട്ട തീക്കോയി സ്വദേശി ജോര്‍ജ് തോമസ് വള്ളിക്കാപ്പില്‍(58) ആണ് കൂടെ ജോലിചെയ്യുന്ന ഫാര്‍മസിസ്റ്റായ റീന അജിത് കോശിയെ(38) വെടിവച്ചുകൊന്നത്. ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ..

Latest news