OBITUARY
  Sep 19, 2013
ലോറി മരത്തിലിടിച്ച് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
പൊള്ളാച്ചി: ഉദുമല്‍പേട്ട റോഡ് മിന്‍ നഗറില്‍ വാഴക്കുല കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തിരുച്ചിറപ്പള്ളി ലാല്‍ഗുഡിക്കാരനായ സുരേഷാണ് (35) മരിച്ചത്. ക്ലീനര്‍ ലോകനാഥിനെ (20) പരിക്കുകളോടെ പൊള്ളാച്ചി സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുറുകെച്ചാടിയ നായയെ രക്ഷിക്കാന്‍ വെട്ടിച്ചപ്പോള്‍ ലോറി മരത്തിലിടിക്കുകയായിരുന്നു. തിരുച്ചിയില്‍നിന്ന് കോഴിക്കോട്ടേക്ക് വാഴക്കുല കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഈസ്റ്റ് പോലീസ് കേസെടുത്തു.
Other News in this section
ബൈക്കപകടത്തില്‍ പൂജാരി മരിച്ചു
വിഴിഞ്ഞം: ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ ക്ഷേത്രപൂജാരി മരിച്ചു. പുന്നമൂട് വെങ്ങാനൂര്‍ തെരുവില്‍ എസ്.ആര്‍.വി. നിലയത്തില്‍ വിഷ്ണുമൂര്‍ത്തി (47) യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലിന് ചൊവ്വരക്കും ചപ്പാത്തിനുമിടക്കായിരുന്നു അപകടം. ക്ഷേത്രത്തിലേക്ക് പോകവെ എതിരെവന്ന വാഹനത്തിന് വശം കൊടുത്തപ്പോള്‍ ബൈക്ക് റോഡില്‍നിന്ന് വഴുതി പോസ്റ്റിലിടിക്കുകയായിരുന്നു. ..

Latest news