OBITUARY
  Sep 19, 2013
മകളുടെ വിവാഹ ഒരുക്കത്തിനിടെ മതാവ് മരിച്ചു
തിക്കോടി: മകളുടെ വിവാഹത്തിന് രണ്ടുദിവസം മുമ്പ് മാതാവ് മരിച്ചു. പള്ളിക്കര നാഗമുള്ളതില്‍ താമസിക്കുന്ന ചെറിയ പറമ്പത്ത് ജലാലിന്റെ ഭാര്യ സക്കീന (39) യാണ് മരിച്ചത്. ശനിയാഴ്ചയാണ് മകള്‍ ഷെറിന്‍ ഷഹാനയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ജോലിക്കിടയില്‍ തലകറക്കം അനുഭവപ്പെട്ട ഉടനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൈല്‍ (കുവൈത്ത്), സര്‍ഹാന്‍ എന്നിവരും മക്കളാണ്. ഖബറടക്കം വ്യാഴാഴ്ച 9.30-ന് തിക്കോടി മീത്തലെപ്പള്ളി ഖബര്‍സ്ഥാനില്‍.
Other News in this section
ബസ്സില്‍നിന്ന് തെറിച്ചുവീണ് മരിച്ചു
കൊയിലാണ്ടി: ഓടിക്കൊണ്ടിരുന്ന ബസ്സില്‍നിന്ന് തെറിച്ചുവീണ് യാത്രക്കാരന്‍ മരിച്ചു. മേലൂര്‍ മുണ്ടാടത്ത് ലക്ഷ്മിനിവാസില്‍ സുരേഷ് ബാബു (49) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് സമീപത്താണ് സംഭവം. ഗതാഗതക്കുരുക്കായതിനാല്‍ ബസ്സില്‍നിന്ന് ഇറങ്ങിനിന്ന സുരേഷ് ബാബു ബസ് മുന്നോട്ടെടുത്തപ്പോള്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ തെറിച്ചുവീണ് ..

Latest news