LOCAL NEWS
  Sep 19, 2013
മുഴപ്പിലങ്ങാട് ബീച്ചില്‍ കടലേറ്റം 20 മീറ്റര്‍ കര കടലെടുത്തു


എടക്കാട്: മുഴപ്പിലങ്ങാട് ബീച്ചിന്റെ എടക്കാട് ഭാഗത്ത് ശക്തമായ കടലേറ്റം. 20 മീറ്ററോളം കര കടലെടുത്തു. ഈ ഭാഗത്തെ കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്നു. എടക്കാട് ഭാഗത്തുനിന്ന് റോഡ് ബീച്ചിലേക്ക് ചെന്നെത്തുന്ന സ്ഥലത്താണ് നാശനഷ്ടമുണ്ടായത്. ഒരാഴ്ചയോളമായി നേരിയതോതില്‍ കടലേറ്റമുണ്ടായെങ്കിലും ബുധനാഴ്ച രാവിലെയാണ് കടലേറ്റം ശക്തമായത്. രണ്ട് ബദാം മരം കടപുഴകി. റോഡും തകര്‍ന്നു.

ബീച്ചിലേക്ക് ഇറങ്ങുന്നിടത്തും കടല്‍ഭിത്തി തകര്‍ന്നിരിക്കുകയാണ്. കടലേറ്റം രൂക്ഷമായതോടെ ദേശീയ സാഹസിക അക്കാദമി ഓഫീസ് കെട്ടിടം ഭീഷണിയിലാണ്. ഓഫീസിന്റെ അഞ്ചുമീറ്റര്‍ അകലെവരെ കര കടലെടുത്തിട്ടുണ്ട്. ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഓഫീസിലെ ഉപകരണങ്ങള്‍ ജില്ലാ ഓഫീസിലേക്ക് മാറ്റി.

ബീച്ചിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും ശക്തമായ കടലേററം ഉണ്ടാവുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. സുനാമി ഫണ്ടുപയോഗിച്ച് നിര്‍മിച്ച കടലോര വിശ്രമകേന്ദ്രവും തകര്‍ച്ചാഭീഷണിയിലാണ്. കടലേറ്റമുണ്ടായ പ്രദേശം ജലസേചന വകുപ്പ് അസി. എക്‌സി. എന്‍ജിനീയര്‍ ടി.എം.സുബൈറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. കടലെടുത്ത ഭാഗത്ത് 20 മീറ്റര്‍ നീളത്തില്‍ ഒന്നര മീറ്റര്‍ വീതിയില്‍ കടല്‍ഭിത്തി സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാവിലെ പ്രവൃത്തി തുടങ്ങും.
Other News in this section
കൊച്ചി മെട്രോ സമയത്ത് തന്നെ തീര്‍ക്കുമെന്ന് മുഖ്യമന്ത്രി
കൊച്ചി: നിശ്ചയിച്ച സമയത്തുതന്നെ െകാച്ചിയിലൂടെ മെട്രോ ഓടിത്തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മെട്രോ നിര്‍മാണത്തിനായി പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് മെട്രോയുടെ ശേഷിക്കുന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കും ലഭ്യമാക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍.) ഓഫീസില്‍ മെട്രോയുടെ അവലോകന യോഗത്തിനു ..
സന്തോഷ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തി
കേരളം പകുതി കണ്ടുതീര്‍ത്ത ഒളിമ്പ്യന് കണ്ണൂരില്‍ സ്വീകരണം
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി 'ഇന്‍സ്പയര്‍'
ഗോത്രവര്‍ഗ കുട്ടികള്‍ക്കായി പ്രത്യേക പാഠ്യപദ്ധതി ഒരുങ്ങുന്നു
കോഴിഇറച്ചി വില കുറച്ചുവിറ്റു; വ്യാപാരികള്‍ തമ്മില്‍ സംഘട്ടനം
മയിലാട്ടി ഡീസല്‍ നിലയം: 26 ജീവനക്കാരെ തിരിച്ചെടുത്തു; സത്യാഗ്രഹസമരം നിര്‍ത്തി

Latest news