LOCAL NEWS
  Sep 19, 2013
കണ്ണംകുണ്ടുകാര്‍ക്ക് പുഴകടക്കാന്‍ നീന്തണം


അലനല്ലൂര്‍: പുതിയ പാലത്തിനുള്ള പ്രഖ്യാപനം വന്നിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു... എന്നാല്‍ മഴക്കാലത്ത് വെള്ളിയാര്‍പ്പുഴ കടക്കാന്‍ ഇപ്പോഴും കണ്ണംകുണ്ടുകാര്‍ക്ക് നീന്തുകയേ വഴിയുള്ളൂ. എളുപ്പത്തില്‍ എടത്തനാട്ടുകരയിലെത്താന്‍ ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളുമില്ല.

കിലോമീറ്ററുകള്‍ചുറ്റി ഉണ്ണിയാല്‍വഴിയോ മുറിയങ്കണ്ണിവഴിയോ യാത്രചെയ്യണം. അലനല്ലൂര്‍-കണ്ണംകുണ്ട്-കൊടിയംകുന്ന് ഭാഗത്താണ് വെള്ളിയാര്‍പ്പുഴയ്ക്ക് കുറുകെ പാലംനിര്‍മിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ഈ സര്‍ക്കാരിന്റെ പ്രഥമ ബജറ്റിലാണ് പ്രഖ്യാപനം ഉണ്ടായത്. നിലവിലെ കോസ്‌വേക്ക് പകരമാണ് പാലം നിര്‍മിക്കാനുള്ള തീരുമാനം. തുടര്‍ന്ന്, ത്വരഗതിയില്‍ ഏഴുമാസത്തിനികം സംസ്ഥാനത്തെ ആദ്യത്തെ റബറൈസ്ഡ് ഗ്രാമീണറോഡെന്ന ബഹുമതിയോടെ അലനല്ലൂര്‍-കണ്ണംകുണ്ട്-കൊടിയംകുന്ന് റോഡുപണി പൂര്‍ത്തീകരിച്ചു. പാലത്തിന്റെ ഇരുവശത്തുമായുള്ള റോഡാണിത്. നിലവിലെ പുഴയ്ക്ക് കുറുകെയുള്ള കോസ്‌വേയുടെ ഇരുകരയിലും നൂറുമീറ്റര്‍വീതം സ്ഥലംവിട്ട് പാലംനിര്‍മിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ അഞ്ചരക്കോടിയായിരുന്നു പാലത്തിന് നീക്കിവെച്ചത്. പിന്നീട് ഏഴുകോടിയാക്കി ഉയര്‍ത്തിയതായി മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പ്രഖ്യാപനവുമുണ്ടായി.

ആദ്യഘട്ടങ്ങളില്‍ ചില സ്ഥലപരിശോധനകള്‍ മാത്രമാണ് നടന്നത്. ഇപ്പോള്‍ നിര്‍മാണം നടക്കുകയാണെങ്കില്‍ത്തന്നെ പാലത്തിനായി 10കോടി രൂപയോളം ചെലവാണ് പ്രതീക്ഷിക്കുന്നത്. പാലം രൂപകല്പനയ്ക്ക് ശേഷം ധനകാര്യവകുപ്പിന്റെ അനുമതികാത്ത് കിടക്കുന്നതാണ് നിര്‍മാണം വൈകുന്നതിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

എന്തായാലും ചെറിയ ഒരു മഴപെയ്താല്‍പ്പോലും പുഴയില്‍ മുങ്ങിപ്പോകുന്ന 30 വര്‍ഷത്തോളം പഴക്കമുള്ള കണ്ണംകുണ്ട് കോസ്‌വേയിലൂടെയുള്ള യാത്ര ദുരന്തങ്ങളുണ്ടാക്കല്ലേ എന്ന പ്രാര്‍ഥനയിലാണ് നാട്ടുകാര്‍.

Other News in this section
കൊച്ചി മെട്രോ സമയത്ത് തന്നെ തീര്‍ക്കുമെന്ന് മുഖ്യമന്ത്രി
കൊച്ചി: നിശ്ചയിച്ച സമയത്തുതന്നെ െകാച്ചിയിലൂടെ മെട്രോ ഓടിത്തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മെട്രോ നിര്‍മാണത്തിനായി പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് മെട്രോയുടെ ശേഷിക്കുന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കും ലഭ്യമാക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍.) ഓഫീസില്‍ മെട്രോയുടെ അവലോകന യോഗത്തിനു ..
സന്തോഷ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തി
കേരളം പകുതി കണ്ടുതീര്‍ത്ത ഒളിമ്പ്യന് കണ്ണൂരില്‍ സ്വീകരണം
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി 'ഇന്‍സ്പയര്‍'
ഗോത്രവര്‍ഗ കുട്ടികള്‍ക്കായി പ്രത്യേക പാഠ്യപദ്ധതി ഒരുങ്ങുന്നു
കോഴിഇറച്ചി വില കുറച്ചുവിറ്റു; വ്യാപാരികള്‍ തമ്മില്‍ സംഘട്ടനം
മയിലാട്ടി ഡീസല്‍ നിലയം: 26 ജീവനക്കാരെ തിരിച്ചെടുത്തു; സത്യാഗ്രഹസമരം നിര്‍ത്തി

Latest news