LOCAL NEWS
  Sep 19, 2013
ഉരുളക്കിഴങ്ങ് വിളവെടുപ്പ് തുടങ്ങി;കര്‍ഷകര്‍ക്കു കിട്ടുന്നത് തുച്ഛമായ വില

മറയൂര്‍: കാന്തല്ലൂരില്‍ ഓണം സീസണ്‍ അവസാനിച്ചതോടെ ഉരുളക്കിഴങ്ങ്കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പുത്തൂര്‍, പെരുമല, വേട്ടക്കാരന്‍കോവില്‍ എന്നീ മേഖലകളിലായി 750 ഏക്കറോളം ഉരുളക്കിഴങ്ങ്കൃഷിയുടെ വിളവെടുപ്പാണ് ആരംഭിച്ചത്.

ഓണം സീസണില്‍ 45 കിലോഗ്രാം ഭാരമുള്ള ഒരുചാക്ക് കിഴങ്ങിന് 750 മുതല്‍ 900 രൂപവരെയാണ് കര്‍ഷകന് ലഭിച്ചത്. ശരാശരി 18-21 രൂപവരെ ഒരുകിലോയ്ക്ക് ലഭിച്ചു. എന്നാല്‍ ഉല്പാദനച്ചെലവും കൂലിയും കൂടിയിട്ടും ഉല്പാദനം ഗണ്യമായി കുറഞ്ഞു. 80 ശതമാനംവരെ ഉല്പാദനം കുറഞ്ഞതായിട്ടാണ് കാണുന്നത്. യഥാര്‍ഥത്തില്‍ മുതല്‍മുടക്കുപോലും കര്‍ഷകന് ലഭിച്ചില്ല.

ഇടുത്തരക്കാരുടെ ഒരേയൊരു ജീവിതമാര്‍ഗമാണ് പച്ചക്കറികൃഷി. ഒരേക്കറില്‍നിന്ന് നല്ല വിത്തും കാലാവസ്ഥയും അനുകൂലമാണെങ്കില്‍ നാലര ടണ്‍ മുതല്‍ അഞ്ച് ടണ്‍വരെ വിളവ് ലഭിക്കും. എന്നാല്‍, ഇത്തവണ കര്‍ഷകന് ലഭിച്ചത് പരമാവധി ഒരു ടണ്‍ മാത്രം. ചൂട് കൂടിയതാണ് പ്രശ്‌നമെന്ന് കര്‍ഷകര്‍ പറയുന്നു.

തമിഴ്‌നാട് സര്‍വകലാശാലയില്‍ വികസിപ്പിച്ചെടുത്ത കോലാര്‍ ജ്യോതി, കോലാര്‍മുത്ത്, കര്‍ണാടക സര്‍വകലാശാലയില്‍ വികസിപ്പിച്ചെടുത്ത കുപ്പിരിമുത്ത് എന്നിവയാണ് നല്ല വിത്തിനങ്ങള്‍. ആറ് ടണ്‍വരെ ഉല്പാദിപ്പിക്കാന്‍ കഴിയും.

കര്‍ഷകനില്‍നിന്ന് ഉരളക്കിഴങ്ങ് വാങ്ങുന്നവര്‍ തരംതിരിച്ചാണ് വിലയിടുന്നത്. നല്ല വൃത്താകൃതിയും വെണ്ണയുടെ നിറവുമുള്ള ഉരുളക്കിഴങ്ങിനാണ് വിലകൂടുതല്‍. ഇത്തരം കിഴങ്ങ് രാശിക്കിഴങ്ങ് എന്നാണ് അറിയിപ്പെടുന്നത്. കൃത്യമായ ആകൃതിയില്ലാത്ത ബൊമ്മ ക്കിഴങ്ങിന് വില കുറവാണ്. തീരെ ചെറുതും പച്ചനിറം വ്യാപിച്ചതുമായ പച്ചക്കിഴങ്ങിന് തീരെ വിലക്കുറവാണ്
മേട്ടുപ്പാളയം, ദിണ്ഡുക്കല്‍ എന്നീ പ്രധാന ചന്തകളിലേക്കാണ് കാന്തല്ലൂര്‍ കിഴങ്ങ് പോകുന്നത്. ഇത് വീണ്ടും കേരളത്തിലേക്ക് വിലകൂട്ടി എത്തുന്നുവെന്നതാണ് മറ്റൊരുകാര്യം.

ശീതക്കാല പച്ചക്കറിക്ക് ഇടുക്കി പാക്കേജില്‍ പലവിധ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിന്റെ പ്രയോജനം ഉരുളക്കിഴങ്ങ് കൃഷിക്ക് ലഭിക്കുന്നില്ല. വി.എഫ്.പി.സി.കെ., ഹോര്‍ട്ടി കോര്‍പ്പ് എന്നിവ ഇടപെട്ടിട്ടും ഉരുളക്കിഴങ്ങ്കര്‍ഷകന് ന്യായവിലയും ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. കാന്തല്ലൂര്‍ പഞ്ചായത്തില്‍ കീഴാന്തൂര്‍ മുതല്‍ പെരുമലവരെയാണ് ശീതകാല പച്ചക്കറികള്‍ വിളയുന്നത്.
Other News in this section
എം.സി.റോഡ്: ഉടന്‍ ഗതാഗതയോഗ്യമാക്കും; വികസനം കാലവര്‍ഷം കഴിഞ്ഞാലുടന്‍
കുറവിലങ്ങാട്: എം.സി.റോഡിലെ കുഴികളടച്ച് ഉടന്‍ ഗതാഗതയോഗ്യമാക്കും. ശബരിമല തീര്‍ത്ഥാടനകാലം ആരംഭിക്കും മുമ്പ് റോഡ് പൂര്‍ണ്ണമായും ഗതാഗതയോഗ്യമാക്കുന്നതിനും കരാറുകാരന് നിര്‍ദ്ദേശം നല്‍കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. എം.സി.റോഡ് വികസനത്തിന്റെ ഭാഗമായി കെ.എസ്ടി.പി. പ്രാഥമികമായി നടപ്പാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ ..
പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോട്ടയത്ത് വന്‍ റാലി
റബര്‍ തടി വ്യാപാരികള്‍ സമരം ശക്തമാക്കി
തിരുമുല്ലവാരം പുണ്യതീരത്ത് പിതൃശാന്തി തര്‍പ്പണത്തിന് ജനപ്രവാഹം
കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ കല്ലേറ്ഃ പിടികൂടിയവരെ വിട്ടയച്ചതില്‍ പ്രതിഷേധം
എം.എല്‍.എ മാരും യുവജന സംഘടനകളും എം.എല്‍.എ ഹോസ്റ്റല്‍ മാര്‍ച്ച് നടത്തി

Latest news